യ​മ​നി​ലെ യു.എസ്​ ഡ്രോൺ ആക്രമണം: മ​ര​ണം മു​ന്നി​ൽ​ക​ണ്ട്​  ഒ​രു കു​ടും​ബം

 സൻആ: മരണമെന്നത് സുനിശ്ചിതമായ സത്യമാണ്. എന്നാൽ, മരണഭീതിയിൽ ഒാരോ നിമിഷവും തള്ളിനീക്കുന്നവരുടെ അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? സിറിയ, ഇറാഖ്, യമൻ തുടങ്ങിയ യുദ്ധഭൂമികളിൽ കഴിയുന്നവരുെട അവസ്ഥ അതാണ്.  യമനിലെ അൽറൗദ് ഗ്രാമത്തിൽ കുടുംബത്തിനൊപ്പം കഴിയുന്ന മിഖ്ദാദ് തൂെഎമാന് പറയാനുള്ളത് അത്തരമൊരു കഥയാണ്. അൽഖാഇദ ബന്ധം ആരോപിച്ച് യു.എസ് ഇദ്ദേഹത്തി​െൻറ കുടുംബാംഗങ്ങളെ ഒന്നൊന്നായി കൊന്നൊടുക്കുകയാണ്. 

പതിവായി  ഡ്രോണുകളുടെ ഇരമ്പം കേൾക്കുേമ്പാൾ ഡോണൾഡ് ട്രംപി​െൻറ സൈന്യം മരണദൂതുമായി എത്തിയതാവുമെന്നുറപ്പിച്ച് അവരുടെ ഹൃദയതാളമേറുന്നു.  2011ൽ മിഖ്ദാദി​െൻറ  17കാരൻ സഹോദരനും പിതാവും ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു.  2015 ജനുവരിയിൽ 13 വയസ്സുള്ള സഹോദരനും  കൊല്ലപ്പെട്ടു. യമനിലെ ഗ്രാമങ്ങളിൽ 2016​െൻറ അവസാനം നാലുമാസത്തോളം ഡ്രോണുകളുടെ ഇരമ്പലുണ്ടായിരുന്നില്ല. എന്നാൽ, 2017 ജനുവരിയിൽ  ട്രംപ് പ്രസിഡൻറായി അധികാരമേറ്റ ശേഷം ആളുകളുടെ ഉറക്കം വീണ്ടും നഷ്ടപ്പെട്ടു. 
അൽഖാഇദക്കെതിരായ സൈനിക നീക്കത്തി​െൻറ ഭാഗമായാണ് യു.എസ് യമൻ സൈന്യത്തെ പിന്തുണക്കുന്നത്. അൽഖാഇദയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് യു.എസ് മിഖ്ദാദി​െൻറ കുടുംബത്തെ ഉന്നംവെക്കുന്നത്. 

എന്നാൽ, ആ ഭീകരസംഘടനകളുമായി ഒരു ബന്ധവുമില്ലെന്ന കുടുംബത്തി​െൻറ നിലവിളികൾ ബധിരകർണങ്ങളിൽ തട്ടി പാഴാകുകയായിരുന്നു.  ഡ്രോണുകളുടെ അടുത്ത ഉന്നം ആരായിരിക്കുമെന്ന ഭീതിയിലാണ് ഒാരോരുത്തരും കഴിയുന്നത്. ട്രംപ് ഭരണത്തിലേറിയ ശേഷം സിറിയയിലെയും  യമനിലെയും ഇറാഖിലെയും വ്യോമാക്രമണങ്ങളുടെ എണ്ണം വർധിച്ചു. സൈനിക നീക്കത്തിനിടെ സിവിലിയന്മാരുടെ ജീവന് ആപത്തുണ്ടാകരുതെന്ന് മുൻ പ്രസിഡൻറ് ബറാക് ഒബാമ നിർദേശം നൽകിയിരുന്നു. ട്രംപ് ഭരണകൂടത്തി​െൻറ കീഴിൽ ആ നിർദേശങ്ങൾക്ക് വിലയില്ലാതായി. ട്രംപ് മനുഷ്യജീവന് വിലകൽപിക്കുന്നില്ലെന്നാണ് തോന്നിയിട്ടുള്ളതെന്ന് മിഖ്ദാദ് പറയുന്നു. തീവ്രവാദികളാണെന്നതിന് തെളിവുണ്ടെങ്കിൽ യു.എസ് അതു പുറത്തുവിടെട്ട. ഏത് കോടതിയിലും അതിനു മറുപടി നൽകാൻ തയാറാണെന്നും മിഖ്ദാദ് തുടർന്നു.  

കഴിഞ്ഞ ജനുവരിയിൽ യു.എസ് യുദ്ധവിമാനങ്ങൾ 3600ഒാളം യുദ്ധോപകരണങ്ങളാണ് ഇറാഖിലും സിറിയയിലും വർഷിച്ചത്.  ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി യമനിലെ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങൾ വെളിപ്പെടുത്തി.  2017 മാർച്ചിൽമാത്രം ഇറാഖിലും സിറിയയിലും 1000 സിവിലിയന്മാർ കൊല്ലപ്പെട്ടു. മൂസിൽ ഒാപറേഷൻ പുരോഗമിക്കുേമ്പാൾ ഒരാഴ്ചക്കിടെ 500 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടിനെക്കുറിച്ച് പ​െൻറഗൺ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇൗ രീതിതന്നെയാണ് യു.എസ് യമനിലും പരീക്ഷിക്കുന്നത്. 

കഴിഞ്ഞ ബുധനാഴ്ച യു.എസ് 37 ഡ്രോൺ ആക്രമണങ്ങളാണ് ഇവിടെ നടത്തിയത്. കൂടുതലും യമ​െൻറ തെക്കൻ മേഖലയിലെ അബ്യാൻ പ്രവിശ്യ ലക്ഷ്യംവെച്ചായിരുന്നു ആക്രമണങ്ങളത്രയും. ഒാരോ ആക്രമണം കഴിയുേമ്പാഴും അൽഖാഇദയും  സിവിലിയന്മാരെ സമീപിക്കുന്നു. ഒളിച്ചുപാർക്കാൻ സഹായിക്കാത്തവരെ നിഷ്കരുണം കൊലപ്പെടുത്തുന്നു. 

യമൻ സർക്കാർ സംരക്ഷണം നൽകാത്ത സാഹചര്യത്തിൽ സിവിലിയന്മാരെ മുതലെടുക്കാനുള്ള ശ്രമംകൂടിയാണ് അൽഖാഇദ നടത്തുന്നത്. അതിനാൽ, അവരുടെ  മരണം സുനിശ്ചിതമാണ്, ഒന്നുകിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ അല്ലെങ്കിൽ അൽഖാഇദയുടെ കൈകൾകൊണ്ട്. ആ കുടുംബത്തിലെ  മൂന്നംഗങ്ങളെ യു.എസ് ഡ്രോണുകൾ പരലോകത്തെത്തിച്ചിട്ടും ആർക്കും ഉത്തരമില്ല. കുടുംബാംഗങ്ങളെ കൊല്ലാനുള്ള കാരണമെന്തെന്ന് അന്വേഷിക്കുകയാണ് യു.എസിനോട് ഇദ്ദേഹത്തി​െൻറ കുടുംബം.

(കടപ്പാട്: ദഗാർഡിയൻ )

Tags:    
News Summary - They're going to kill me next':

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.