ബാേങ്കാക്: അഴിമതിക്കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയ തായ്ലൻഡ് മുൻ പ്രധാനമന്ത്രി യിങ്ലക് ഷിനാവത്രയെ സുപ്രീംകോടതി അഞ്ചുവർഷം തടവിനു ശിക്ഷിച്ചു. കോടതി നടപടികളിൽനിന്ന് രക്ഷപ്പെടാൻ വിദേശത്തേക്ക് പലായനം ചെയ്ത യിങ്ലകിെൻറ അസാന്നിധ്യത്തിലായിരുന്നു വിധി. അരി സബ്സിഡി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് മുൻ പ്രധാനമന്ത്രി കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. വിധിപ്രഖ്യാപന സമയം യിങ്ലകിെൻറ ആയിരക്കണക്കിന് അനുയായികൾ കോടതിക്കു പുറത്ത് തടിച്ചുകൂടിയിരുന്നു.
തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്നായിരുന്നു യിങ്ലകിെൻറ വാദം. കേസിൽനിന്ന് രക്ഷപ്പെടാൻ വിദേശത്തേക്കു കടന്ന ഇവർക്കെതിരെ കോടതി അറസ്റ്റ്വാറൻറ് പുറപ്പെടുവിച്ചിരുന്നു. കംേബാഡിയയിൽനിന്ന് സിംഗപ്പൂർവഴി ദുബൈയിലേക്കു കടന്നതായാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന വിവരം. അവർ ലണ്ടനിലാണ് അഭയം തേടിയിരിക്കുന്നതെന്നും അഭ്യൂഹമുണ്ട്. ദുൈബയിൽ യിങ്ലകിെൻറ കുടുംബത്തിന് താമസസ്ഥലമുണ്ട്. 2011ലാണ് ഇവർ അധികാരത്തിലേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.