ബാേങ്കാക്ക്: തായ്ലൻഡ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ രാജകുടുംബാംഗത്തെ നാമനിർ ദേശം ചെയ്ത പാർട്ടിയെ കോടതി നിരോധിച്ചു. രാജാവ് മഹാ വജിറലോങ്കോണിെൻറ മൂത്ത സഹോദരി ഉബോൽരത്ന രാജകന്യയെ നാമനിർദേശം ചെയ്ത തായ് സേവ് ദ നേഷൻ പാർട്ടിക്കെതിരെയാണ് (ടി.എസ്.എൻ) നടപടി. പാർട്ടിയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് 10 വർഷം രാഷ്ട്രീയ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
കോടതി നടപടി ദുഃഖകരമാണെന്ന് പാർട്ടി നേതാവ് പ്രീചാഫോൽ പോങ്പാനിഷ് പ്രതികരിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ടി.എസ്.എൻ സ്ഥാപിതമായത്. രാജകുടുംബാംഗത്തെ നാമനിർദേശം ചെയ്യാനുള്ള പാർട്ടിയുടെ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചാണ് കോടതി വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ ജനാധിപത്യ നീക്കങ്ങൾക്ക് തിരിച്ചടിയാണ് കോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.