ന്യൂഡൽഹി: അധ്യാപകർ ശകാരിക്കുന്നത് സാധാരണയാണ്. വിദ്യാർഥികളെ നേർവഴിക്ക് നയിക്കാൻ തല്ലിപ്പഠിപ്പിക്കണമെന്നാണ് പഴമക്കാരുടെ മതം. പക്ഷേ, കുട്ടികൾ തിരിച്ചു തല്ലിയാലോ. ക്ലാസ് റൂമിൽ അപമര്യാദയായി പെരുമാറിയ കുട്ടിയെ തല്ലി പുലിവാലു പിടിച്ച െചെനീസ് അധ്യാപികയുടെ വിഡിയോ ഒാൺലൈനിൽ വൈറലാവുകയാണ്.
പലതവണ അപമര്യാദയായി പെരുമാറിയ പെൺകുട്ടിലെ അധ്യാപിക താക്കീത് െചയ്യുന്നതാണ് തുടക്കം. എന്നിട്ടും മോശം പെരുമാറ്റം നിർത്താത്തതിനാൽ ക്ലാസിൽ നിന്ന് ഡിസ്മിസ് ചെയ്യുന്നു. അതോടെ രോഷാകുലയായ പെൺകുട്ടി എഴുന്നേറ്റ് അധ്യാപികക്ക് നേരെ തിരിയുന്നു. നിയന്ത്രണം വിട്ട അധ്യാപിക പെൺകുട്ടിയുടെ മുഖത്തടിക്കുന്നതും വിഡിയോയിലുണ്ട്. അടുത്ത നിമിഷം എല്ലാവരെയും ഞെട്ടിച്ച് പെൺകുട്ടിയും തിരിച്ചടിച്ചു. അതോടെ അധ്യാപിക വീണ്ടും അടിച്ചു. പിന്നെ, അധ്യാപികയും വിദ്യാർഥിയും തമ്മിൽ പൊരിഞ്ഞ അടി. മറ്റു വിദ്യാർഥികൾ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
ചൈനീസ് സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റായ വെയ്ബോയാണ് വിഡിയോ പുറത്തു വിട്ടത്. ഏത് സ്കൂളിലാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.