കാബൂൾ: അഫ്ഗാനിസ്താനിലെ വലിയ നഗരങ്ങളിലൊന്നായ കുന്ദൂസ് പിടിച്ചെടുക്കാൻ താലിബാൻ ആ ക്രമണം തുടങ്ങി. വർഷങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിച്ച് സർക്കാറും താലിബാനും ത മ്മിലുള്ള സമാധാന സന്ധിക്കായി ഖത്തറിൽ യു.എസിെൻറ നേതൃത്വത്തിൽ ചർച്ചകൾ അന്തിമഘട്ട ത്തോടടുക്കവെയാണ് ഇത്.അഫ്ഗാനിസ്താനിൽ നിന്ന് യു.എസ് സൈന്യത്തെ പൂർണമായി പിൻവലിച്ചാൽ സന്ധിയാകാമെന്നായിരുന്നു താലിബാെൻറ നിലപാട്. വെള്ളിയാഴ്ച അർധരാത്രി തുടങ്ങിയ ആക്രമണത്തിൽ കുന്ദൂസിലെ സുപ്രധാന നഗരങ്ങൾ താലിബാൻ നിയന്ത്രണത്തിലാക്കി.
നിരവധി സർക്കാർ കെട്ടിടങ്ങൾ പിടിച്ചെടുത്തതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. താലിബാനെ തുരത്താൻ സൈന്യവും രംഗത്തുണ്ട്. പോരാട്ടം തുടരുകയാണെന്നും 34 പേരെ വധിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നഗരത്തിലെ പ്രധാന ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ രോഗികളെയുൾപ്പെടെ ബന്ദിയാക്കി വെച്ചിരിക്കയാണെന്ന് പ്രവിശ്യ കൗൺസിൽ അംഗം ഗുലാം റബ്ബാനി മാധ്യമങ്ങളോട് പറഞ്ഞു. എളുപ്പം താലിബാനെ തുരത്താൻ കഴിയുമെങ്കിലും നിരവധി തദ്ദേശീയർ കൊല്ലപ്പെടുമെന്നതിനാലാണ് ആ വഴിക്കു നീങ്ങാത്തതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കുന്ദൂസിൽ വലിയ തോതിലുള്ള ആക്രമണമാണ് താലിബാൻ നടത്തിയത്.
താലിബാനെതിരായ പോരാട്ടത്തിൽ കരസേനയെ സഹായിക്കാൻ വ്യോമസേനയും ഇറങ്ങിയിട്ടുണ്ട്. വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.