കാബൂള്‍: യു.എസില്‍നിന്നും ആസ്ട്രേലിയയില്‍നിന്നും തട്ടിക്കൊണ്ടുപോയ രണ്ട് ബന്ദികള്‍ താലിബാന്‍ വിഡിയോയില്‍. അഞ്ചുമാസം മുമ്പ് കാബൂളില്‍നിന്നാണ് ഇവരെ താലിബാന്‍ തട്ടിക്കൊണ്ടുപോയത്. 2016 ആഗസ്ത് ഏഴിനാണ് പൊലീസ് യൂനിഫോം ധരിച്ചത്തെിയ തോക്കുധാരി അഫ്ഗാനിസ്താനിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയിലെ രണ്ട് പ്രഫസര്‍മാരെ തട്ടിക്കൊണ്ടുപോയത്. വാഹനത്തിന്‍െറ ചില്ലുകള്‍ തകര്‍ത്തായിരുന്നു ഇവരെ ആക്രമിച്ചത്. 13 മിനിറ്റും 35 സെക്കന്‍റും ദൈര്‍ഘ്യമുള്ള വിഡിയോ താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ആണ് പുറത്തുവിട്ടത്.
ബന്ദികള്‍ ജീവനോടെയുണ്ടെന്നതിന്‍െറ തെളിവുകൂടിയായിരുന്നു ഈ വിഡിയോ. ഇവരുടെ മോചനത്തിന് മറ്റുരാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുകയാണെന്ന് ആസ്ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റില്‍ ബന്ദികളെ രക്ഷിക്കാന്‍ യു.എസ് പ്രത്യേക സേന ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അഫ്ഗാനിസ്താനിലുടനീളം തെരച്ചില്‍ നടത്താന്‍ ബറാക് ഒബാമ ഉത്തരവിട്ടിട്ടും ഫലമുണ്ടായില്ല. 2006ലാണ് അമേരിക്കന്‍ യൂനിവേഴ്സിറ്റി അഫ്ഗാനിസ്താനില്‍ സ്ഥാപിച്ചത്. 1700ലേറെ വിദ്യാര്‍ഥികളുണ്ടിവിടെ. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രഫസര്‍മാര്‍ ഇവിടെ എത്താറുണ്ട്. തട്ടിക്കൊണ്ടുപോകല്‍ രാജ്യത്തെ വിദേശ പൗരന്മാരുടെ സുരക്ഷിതത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.