തായ്പേയ്: തായ്വാനിൽ ചൈനയുടെ കടുത്ത ഒറ്റപ്പെടുത്തൽ പദ്ധതികൾക്കിടയിൽ നടന്ന ത െരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് സായ് ഇങ്-െവൻ വീണ്ടും െതരഞ്ഞെടുക്കപ്പെട്ടു.
വോട്ടെണ്ണൽ ഏകദേശം പൂർത്തിയായപ്പോൾ സായ് 58 ശതമാനം വോട്ടുകൾ നേടി, എതിരാളിയായ ഹാ ൻ ക്വാ യുവിനേക്കാൾ ഏെറ മുന്നിലെത്തി. സ്വയംഭരണാവകാശമുള്ള തായ്വാെൻറ നിലവിലെ അധികാരത്തിന് മാറ്റം വരുത്തരുതെന്ന് വാദിക്കുന്ന സായ്യുടെ വിജയം ചൈനക്ക് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഘർഷം കുറക്കാൻ ചൈനയുമായി കൂടുതൽ അടുക്കണമെന്ന നിലപാടാണ് ഹാൻ ക്വായുവിന്.
തായ്വാൻകാർ സ്വതന്ത്ര ജനാധിപത്യ ജീവിതം എത്രത്തോളം വളർത്തിയെടുത്തുവെന്ന് ഈ ഫലം ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തുവെന്ന് പ്രസിഡൻറ് പ്രതികരിച്ചു. തായ്വാനെതിരെ ശക്തി പ്രയോഗം അവസാനിപ്പിക്കണമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ല എന്ന് ചൈന മനസ്സിലാക്കണമന്നും അവർ കൂട്ടിച്ചേർത്തു.
വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത പ്രസിഡൻറാണ് സായ്. പരാജയം അംഗീകരിക്കുന്നതായി ഹാൻ ക്വാ യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.