തായ്പെയ്: തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ, തായ്വാൻ സൈനിക മേധാവി ഷെൻ യി മിങ് (62) ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. കൂടാതെ, സഹയാത്രികരായിരുന്ന മൂന്ന് മേജർ ജനറൽമാരടക്കം ഏഴുപേരും കൊല്ലപ്പെട്ടിട്ടുണ്ട്..
രാജ്യത്തിെൻറ വടക്കുകിഴക്കൻ മേഖലയിലെ യിലനിലെ സൈനികരെ സന്ദർശിക്കുന്നതിനായി പോകുേമ്പാഴാണ് അപകടം. തലസ്ഥാനമായ തായ്പെയിൽനിന്ന് പുറപ്പെട്ട യു.എസ് നിർമിത ബ്ലാക്ക് ഹാവ്ക് ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്ന് മലഞ്ചരിവിൽ ഇടിച്ചിറക്കുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർ രക്ഷപ്പെട്ടതായി വ്യോമസേന കമാൻഡർ സ്യുങ് ഹൗ ചി പറഞ്ഞു.
അപകടവിവരമറിഞ്ഞ് പ്രസിഡൻറ് സായ് ഇങ് വെൻ മൂന്നു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി. ഭരണകക്ഷിയായ െഡമോക്രാറ്റിക് പ്രോഗസിവ് പാർട്ടിയും മൂന്നു ദിവസത്തെ പ്രചാരണ പരിപാടികൾ റദ്ദാക്കി. പ്രധാന എതിരാളിയായ കുമിന്താങ് പാർട്ടിയുടെ ഹാൻ കുവോ യു രണ്ടു ദിവസത്തേക്ക് പ്രചാരണ പരിപാടി നിർത്തിവെച്ചിട്ടുണ്ട്.
13 പേരുമായി ഹെലികോപ്ടർ പറന്നുയർന്ന് 15 മിനിറ്റിനകം റഡാറിൽനിന്ന് അപ്രത്യക്ഷമായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറാണോ കാലാവസ്ഥ പ്രതികൂലമായതാണോ അപകട കാരണമായതെന്ന് അന്വേഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു. മലമുകളിൽ മഴ തുടരുന്നതും മോശം കാലാവസ്ഥയും തങ്ങളെ ബാധിച്ചതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ചെൻ ചുങ് ചി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.