സി​റി​യ: ജ​നീ​വ ച​ർ​ച്ച പു​ന​രാ​രം​ഭി​ച്ചു

ഡമസ്കസ്: സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് യു.എൻ മാധ്യസ്ഥ്യത്തിൽ സർക്കാർ- പ്രതിപക്ഷ അംഗങ്ങളുടെ ചർച്ച ജനീവയിൽ പുനരാരംഭിച്ചു. അതേസമയം, സിറിയയിലുടനീളം  ആക്രമണം തുടരുന്ന സാഹചര്യത്തിൽ ചർച്ചകൊണ്ട് വലിയ കാര്യമില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഹമ പ്രവിശ്യയിൽ സൈന്യത്തിനെതിരെ വിമതർ മുന്നേറുകയാണ്.  മാസങ്ങൾക്കിടെ സൈന്യത്തിനെതിരായ വിമതരുടെ വലിയ വിജയമാണിത്. 

ഹമ നിലവിൽ സർക്കാർ നിയന്ത്രണത്തിലാണ്. എന്നാൽ, ഇവിടെയുള്ള 11 ഗ്രാമങ്ങളും നിരവധി ആയുധസംഭരണ  കേന്ദ്രങ്ങളും വിമതർ പിടിച്ചെടുത്തു. വിമതരുടെ മുന്നേറ്റം തടയാൻ സൈന്യം ഷെല്ലാക്രമണം തുടരുകയാണെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷക സംഘങ്ങൾ റിപ്പോർട്ട്  െചയ്തു. സൈനിക വിമാനത്താവളം പിടിച്ചെടുക്കാനൊരുങ്ങിയ വിമതരുടെ നീക്കം സൈന്യം ചെറുത്തുതോൽപിച്ചു.

തലസ്ഥാന നഗരിയായ ഡമസ്കസിലും പോരാട്ടം രൂക്ഷമാണ്. 
നഗരത്തി‍​െൻറ വടക്കുകിഴക്കൻ മേഖലകൾ കഴിഞ്ഞാഴ്ച മിന്നൽ ആക്രമണത്തിലൂടെ വിമതർ പിടിച്ചെടുത്തിരുന്നു. അത് തിരിച്ചുപിടിക്കാനാണ് സൈന്യത്തി​െൻറ ശ്രമം. 
രാജ്യത്ത് സമാധാനം പുലരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് സിറിയൻ പ്രതിപക്ഷ നേതാവ് നാസർ അൽ ഹരീരി ചർച്ചക്കിടെ ആരോപിച്ചു. കഴിഞ്ഞ മാസം ജനീവയിൽ നടന്ന  ആദ്യഘട്ട ചർച്ചാവേളയിൽ ബശ്ശാർ സൈന്യം 11സ്കൂളുകളാണ് ബോംബിട്ടു തകർത്തതെന്ന് ഹരീരി ശ്രദ്ധയിൽപെടുത്തി. സ്കൂളുകളും ആശുപത്രികളുമാണ് സൈന്യത്തി​െൻറ പ്രധാന  ആക്രമണ കേന്ദ്രങ്ങൾ.

സിറിയയിൽ മൂന്നുലക്ഷം ആളുകൾ മാനുഷിക സഹായം തേടുന്നതായി നേരത്തെ യു.എൻ ചൂണ്ടിക്കാട്ടിയിരുന്നു. അവർ യു.എൻ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളെ മാത്രം  ആശ്രയിച്ചു കഴിയുകയാണ്. ഏഴാംവർഷത്തിലേക്ക് കടന്നിട്ടും  ആഭ്യന്തരയുദ്ധം ശമനമില്ലാതെ തുടരുകയാണ്.

Tags:    
News Summary - syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.