സിറിയ: അസ്താനയിലെ ചർച്ച അവസാനിച്ചു

ഡമസ്​കസ്​:  സിറിയയില്‍ സമാധാനം കൊണ്ടുവരുന്നതിന് കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നടത്തിയ ചർച്ച അവസാനിച്ചു. സുപ്രധാന തീരുമാനങ്ങളൊന്നും ഇല്ലാതെയാണ്​ ചർച്ച അവസാനിച്ചതെന്നും അതേസമയം വെടിനിർത്തൽ സംബന്ധിച്ച്​അനുകൂലമായ ചർച്ച നടന്നതായുമാണ്​ ​െഎക്യ രാഷ്ട്ര സഭ കഴിഞ്ഞ ദിവസം അറിയിച്ചത്​. 

മാർച്ചിൽ നടത്തുന്ന അഞ്ചാം വട്ട ചർച്ചക്കായി വ്യക്​തമായ അജണ്ട അസ്​താനയിൽ നിർണയിച്ചതായി സിറിയൻ വിഷയത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്ന യു.എൻ പ്രതിനിധി സ്റ്റഫൻ ഡി മിസ്​തുറ പറഞ്ഞു. പാർപ്പിട വിഷയം, ഭരണ നിർവഹണം, ഭരണഘടന, തെരഞ്ഞെടുപ്പ്​, ഭീകരവിരുദ്ധ നീക്കം തുടങ്ങിയ വിഷയങ്ങൾ മധ്യസ്​ഥരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യാമെന്ന്​സിറിയൻ സർക്കാരും വിമതരും സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തുര്‍ക്കി, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ മുന്‍കൈയെടുത്താണ് ചര്‍ച്ചക്ക് സാഹചര്യമെരുക്കിയത്. സമാധാന ചർച്ചകൾക്കിടയിലും വിമത നിയന്ത്രണ മേഖലകളിൽ ​സിറിയൻ സൈന്യം വ്യോമാക്രമണം തുടർന്നിരുന്നു.

Tags:    
News Summary - Syria peace talks end with clear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.