Posted On
date_range Updated On
date_range സിറിയ: അസ്താനയിലെ ചര്‍ച്ച ഇന്ന്
അസ്താന: സിറിയയില്‍ സമാധാനം കൊണ്ടുവരുന്നതിന് കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ബുധനാഴ്ച ആരംഭിക്കേണ്ടിയിരുന്ന ചര്‍ച്ചകള്‍ ഇന്നത്തേക്ക് മാറ്റി. തുര്‍ക്കി, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ മുന്‍കൈയെടുത്താണ് ചര്‍ച്ചക്ക് സാഹചര്യമെരുക്കിയത്. നേരത്തെ തീരുമാനിച്ചതില്‍നിന്ന് വിപരീതമായി ചര്‍ച്ചകള്‍ മാറ്റിവെച്ചതായി കസാഖിസ്താന്‍ വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.
സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവെക്കലെന്ന് മാത്രമാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. സിറിയയില്‍ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന ബശ്ശാര്‍ അല്‍അസദ് സര്‍ക്കാര്‍ പ്രതിനിധികളും വിമതരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. തിങ്കളാഴ്ച വിമതര്‍ റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ആരോപണമുന്നയിച്ചത് കൂടിക്കാഴ്ചയെ ബാധിക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.