കാബൂൾ: അഫ്ഗാനിസ്താനിലെ തെക്കൻ പ്രവിശ്യയായ കാന്തഹാറിൽ നാറ്റോ സൈനികവ്യൂഹത്തിനുനേരെ ചാവേറാക്രമണം. ബുധനാഴ്ച ഉച്ചക്കാണ് കാന്തഹാറിലെ ദമാനിൽ നാറ്റോ വാഹനവ്യൂഹത്തിനുനേരെ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയ ആക്രമണമുണ്ടായത്. പശ്ചിമ പ്രവിശ്യയായ ഹീറാത്തിൽ ശിയാപള്ളിയിൽ 29 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിെൻറ ഞെട്ടലിൽനിന്ന് മുക്തമാവുന്നതിനുമുമ്പാണ് അധിനിവേശ സേനക്കുനേരെ ആക്രമണം. ഹീറാത്തിലെ ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇരു ആക്രമണത്തിനും പിന്നിൽ താലിബാനാണെന്നാണ് സംശയിക്കുന്നത്.
9/11 ഭീകരാക്രമണത്തിനു പിന്നാലെ താലിബാനെ അഫ്ഗാൻ ഭരണത്തിൽനിന്ന് പുറത്താക്കിയെങ്കിലും അവർ വീണ്ടും ശക്തിയാർജിക്കുന്നതായാണ് സമീപകാല റിപ്പോർട്ടുകൾ. ഗ്രാമീണമേഖലകളിലും മറ്റും താലിബാൻ ശക്തി തിരിച്ചുപിടിച്ചെന്നാണ് റിപ്പോർട്ട്. ഇത് അധിനിവേശ സഖ്യത്തെ അലോസരപ്പെടുത്തുന്നുണ്ട്. യു.എസിനും നാറ്റോക്കും ചേർന്ന് 13,500 സൈനികരാണ് നിലവിൽ രാജ്യത്തുള്ളത്്. 4000 സൈനികരെക്കൂടി അഫ്ഗാനിലേക്ക് അയക്കുന്നത് സംബന്ധിച്ച നിർദേശത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടുത്തുതന്നെ തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.