ഹിമാലയത്തിൽ കനത്ത മഞ്ഞിടിച്ചിൽ; ഒമ്പത​ുപേർ കൊല്ലപ്പെട്ടു

കാഠ്​മണ്ഡു: കനത്ത മഞ്ഞിടിച്ചിലിൽ ഹിമാലയത്തിൽ ഒമ്പതു​ പർവതാരോഹകർ കൊല്ലപ്പെട്ടു. നേപ്പാളി​​​െൻറ ഭാഗമായ ഗുർജ മലനിരയിലാണ്​ സംഭവം. കനത്ത മഞ്ഞിടിച്ചിലിൽ നിരവധി സാഹസിക യാത്രികർ തങ്ങിയ താൽക്കാലിക ക്യാമ്പുകൾ തകർന്നു. മരിച്ചവരിൽ അഞ്ചുപേർ ദക്ഷിണകൊറിയൻ പൗരന്മാരാണ്​. സമുദ്രനിരപ്പിൽനിന്ന്​ 3,500മീറ്റർ ഉയരത്തിലാണ്​ അപകടമുണ്ടായത്​.

നേപ്പാളിലെ മ്യാഗ്​ദി ജില്ലയിലാണ്​ അപകടമുണ്ടായ മലനിരകൾ. വെള്ളിയാഴ്​ച വൈകുന്നേരമാണ്​ അപ്രതീക്ഷിതമായുണ്ടായ മഞ്ഞിടിച്ചിലുണ്ടായത്​. ദക്ഷിണകൊറിയൻ സംഘത്തോടൊപ്പമുണ്ടായിരുന്ന നേപ്പാൾ പൗരനായ വഴികാട്ടിയും മരിച്ചു. ഒക്ടോബർ ഏഴിന്​ പർവതാ​രോഹണത്തിന്​ പുറപ്പെട്ടതാണ്​ ഇൗ സംഘം. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേറ്റ്​ ചികിത്സയിലാണ്​.

കാലാവസ്​ഥ മോശമായതിനെ തുടർന്ന്​ യാത്ര തൽക്കാലം അവസാനിപ്പിച്ച്​ ക്യാമ്പുകളിൽ കഴിയവെയാണ്​ അപകടമുണ്ടായതെന്ന്​ രക്ഷപ്പെട്ടവർ പറഞ്ഞു. രക്ഷാപ്രവർത്തകർ എത്തിയാണ്​ മൃതദേഹങ്ങൾ കണ്ടെടുത്തത്​. ശനിയാഴ്​ച രാവിലെ ഹെലികോപ്ടറിൽ രക്ഷാസംഘം അപകടസ്​ഥലത്ത്​ എത്തി​ച്ചേർന്നിട്ടുണ്ട്​.

സമുദ്രനിരപ്പിൽനിന്ന്​ 7,193മീറ്റർ ഉയരത്തിൽ സ്​ഥിതിചെയ്യുന്ന മൗണ്ട്​ ഗുർജയിൽ ഒരോവർഷവും നിരവധി സഞ്ചാരികൾ എത്താറുണ്ട്​. 2015ൽ ഹിമാലയത്തിൽ മഞ്ഞിടിഞ്ഞ്​ 19പേർ മരിച്ചിരുന്നു

Tags:    
News Summary - Storm kills 9 climbers on Nepal mountain -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.