ശ്രീലങ്കയിൽ മുഖം മറയ്​ക്കുന്നതിന്​ വിലക്ക്​

കൊളംബോ: ശ്രീലങ്കയിൽ പൊതു ഇടങ്ങളിൽ മുഖാവരണങ്ങൾക്ക്​ വിലക്ക്​. ശ്രീലങ്കൻ പ്രസിഡൻറ്​ മൈത്രിപാല സിരിസേനയു​െ ട ഓഫീസാണ്​ പൊതു ഇടങ്ങളിൽ മുഖാവരണങ്ങൾ വിലക്കിക്കൊണ്ട്​ ഉത്തരവിറക്കിയത്​.

കൊളംബോയിലുണ്ടായ സ്​ഫോടന പ രമ്പരയുടെ പശ്​ചാത്തലത്തിലാണ്​ നടപടി. ഇനി മുതൽ ഒരു തരത്തിലുമുള്ള മുഖാവരണങ്ങളും അനുവദിക്കില്ലെന്നാണ് സർക്കാർ ഉത്തരവ്​. നിരോധനം രാജ്യ സുരക്ഷക്ക്​ ​േവണ്ടിയാണ്​. തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കും വിധം ആരും ഒരു തരത്തിലും മുഖം മറയ്​ക്കരുത് -പ്രസിഡൻറിൻെറ ഓഫീസ്​ ഇറക്കിയ പ്രസ്​താവനയിൽ പറയുന്നു.

സ്​ഫോടന പരമ്പരക്ക്​ ശേഷം നടന്ന മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനമാണെന്നും മുസ്​ലിം പുരോഹിതൻമാരുടെ അഭിപ്രായം തേടിയ ശേഷം നടപ്പിലാക്കാമെന്ന പ്രധാനമന്ത്രി റെനില വിക്രമസിഗെയുടെ ഉപദേശത്തെ ുടർന്നാണ്​ ഉത്തരവിറങ്ങവൻ വൈകിയതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മുസ്​ലിം സ്​ത്രീകൾ മുഖം മറയ്​ക്കരുതെന്ന്​ രണ്ടു ദിവസങ്ങൾക്ക്​ മുമ്പ്​ പ്രാദേശിക മുസ്​ലിം പ​ുരോഹിതൻമാൻ ആവശ്യ​െപ്പട്ടിരുന്നു. ഐ.എസ്​ നടത്തിയ ഭീകരാക്രമണത്തിൻെറ പശ്​ചാത്തലത്തിൽ മുസ്​ലിംകൾക്കെതിരായ വികാരം ഉടലെടുക്കാതിരിക്കാനായിരുന്നു നടപടി.

ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യത്ത്​ 10 ശതമാനം മാത്രമാണ്​ മുസ്​ലിംകൾ.

Tags:    
News Summary - Srilanka Bans Face Covering - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.