വിമാനത്താവളത്തില്‍ സ്മാര്‍ട് ഫോണുകള്‍ വൃത്തിയാക്കാന്‍ പ്രത്യേക പേപ്പറുകളൊരുക്കി ജപ്പാന്‍ 

ടോക്യോ: പൊതുശൗചാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍  ലോക രാജ്യങ്ങളില്‍തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യമാണ് ജപ്പാന്‍. വൃത്തിയാക്കാന്‍ ആവശ്യമായ വെള്ളവും ടോയ്ലറ്റ് പേപ്പറുകളും ഹീറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും എത്ര പണം ചെലവഴിച്ചും ശൗചാലയങ്ങളില്‍ ഒരുക്കുന്ന ഈ നാട്ടില്‍നിന്ന് ഇതാ  മറ്റൊരു കൗതുക വാര്‍ത്ത.

ടോയ്ലറ്റ് പേപ്പറിന്‍െറ കൂടെ സ്മാര്‍ട്ഫോണുകള്‍ വൃത്തിയാക്കാന്‍ പ്രത്യേക പേപ്പറുകളൊരുക്കിയാണ് ജപ്പാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പുതിയ പദ്ധതി ആരംഭിച്ചത്. സ്മാര്‍ട് ഫോണുകളില്‍ ടോയ്ലറ്റിലുള്ളതിനേക്കാള്‍ മാരകമായ ബാക്ടീരിയകള്‍ ഉണ്ടെന്ന കണ്ടത്തെലുകളാണ് ബാത്ത്റൂമുകളില്‍ ടോയ്ലറ്റ് പേപ്പറുകളോടൊപ്പം പുതിയ സ്മാര്‍ട്ട് ഫോണ്‍ ക്ളീനിങ് പേപ്പറുകളും ഒരുക്കിയിരിക്കുന്നതത്രെ. 

ടെലികോം കമ്പനിയായ എന്‍.ടി.ടി ഡോകോമോയുമായി സഹകരിച്ചാണ് വിമാനത്താവളം പദ്ധതി തയാറാക്കിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ മാര്‍ച്ചുവരെയായിരിക്കും ഈ സൗകര്യം ഒരുക്കുകയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജപ്പാനിലേക്ക് സ്വാഗതം എന്ന കുറിപ്പിനൊപ്പം ഇത് ഉപയോഗിക്കേണ്ട രീതികളും സ്മാര്‍ട് ഫോണ്‍ പേപ്പറില്‍ ഇംഗ്ളീഷില്‍ പ്രിന്‍റ് ചെയ്തിട്ടുണ്ട്. കൂടെ വിമാനത്താവളം നല്‍കുന്ന വൈ-ഫൈയുടെ വിശദാംശങ്ങളും ‘ഇ-പേപ്പറില്‍’ ഉണ്ടായിരിക്കും.

Tags:    
News Summary - smart phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.