നിങ്ങളുടെ ഫോൺ സാംസങ്​ എസ്​ 5 ആണോ; എങ്കിൽ സൂക്ഷിക്കണം 

ടൊറ ​െൻറാ: സാംസങ് ​എസ്​ 5 നും തീ പിടിക്കുന്നുവെന്ന പരാതിയുമായി ഉപഭോക്താവ്​. മരിയോ ജേക്കബ്​ എന്ന യുവാവാണ്​ ത ​െൻറ സാംസങ് ​എസ്​ 5 എന്ന ഫോണിന്​ തീ പിടിച്ചെന്ന പരാതിയുമായെത്തിയത്​. ഉറങ്ങാൻ കിടന്ന മരിയോ ശബ്ദം കേട്ട്​ ഞെട്ടിയുണർന്നപ്പോൾ കണ്ടത്​ സാംസങ്​ എസ്​ 5 കത്തുന്നതാണ്​.  ടൊറേൻറായിൽ കഴിഞ്ഞ വ്യാഴാഴ്​ച  രാവിലെയായിരുന്നു സംഭവം. 

ഫോൺ കട്ടിലിനരികിലുള്ള മേശയിൽ വെച്ചിരുന്നതായിരുന്നുവെന്നും തനിയെ തീ പിടിച്ചതാണെന്നുമാണ്​ മരിയോ പറയുന്നത്​. ഫോണി​​െൻറ അരിക്​വശം ഉയർന്ന തോതിൽ കത്തിയതായും  പിന്നീട്​ തീ തനിയെ അണയുകയായിരുന്നുവെന്നും മരിയോ ജേക്കബ്​ പറയുന്നു. ​

കഴിഞ്ഞ ആഗസ്​റ്റിൽ വിപണിയിലെത്തിയ ഗാലക്സി 7 അമിതമായി ചൂടാവുകയും തീ പിടിക്കുകയും ചെയ്യുന്നു എന്ന പരാതിയുണ്ടാവുകയും മോഡലി​​െൻറ ഉത്​പാദനം കമ്പനി അവസാനിപ്പിക്കുകയും ചെയ്​തതിന് ​പിന്നാലെയാണ്​ എസ്​5നും ​സമാന പ്രശ്നമുണ്ടായിരിക്കുന്നത്​. 
 

Tags:    
News Summary - Sleeping man wakened by heat and flames

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.