ഇസ്ലാമാബാദ്: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചതിന് പെഷാവറില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്ത ഷര്‍ബത് ഗുലയുടെ കാര്യത്തില്‍ ഇടപെടാതെ യു.എന്‍ ഹൈകമീഷണര്‍ അകലംപാലിക്കുന്നു. ഷര്‍ബത് രജിസ്റ്റര്‍ ചെയ്യപ്പെട്ട അഭയാര്‍ഥിയല്ളെന്നും അതിനാല്‍ ഒരു തരത്തിലുള്ള സഹായവും നല്‍കാനാകില്ളെന്നും പാകിസ്താനിലെ യു.എന്‍ റെഫ്യൂജി ഏജന്‍സി പറഞ്ഞു. അഫ്ഗാന്‍ യുദ്ധാനന്തരം എണ്‍പതുകളിലാണ് ഷര്‍ബത് ഗുല പാകിസ്താനില്‍ അഭയാര്‍ഥിയായത്തെിയത്. അറസ്റ്റില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. ഇക്കാര്യം പാക് സര്‍ക്കാറുമായി ചര്‍ച്ചചെയ്യുമെന്നും അവര്‍ അറിയിച്ചു. ഗുലക്ക് നിയമസഹായംനല്‍കുമെന്നും അഭിഭാഷകനെ ഏര്‍പ്പെടുത്തുമെന്നും പെഷാവറിലെ അഫ്ഗാന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.