അംപൻ ചുഴലിക്കാറ്റ്: ബംഗ്ലാദേശിൽ ഏഴു മരണം

ധാക്ക: ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിച്ച അംപൻ ചുഴലിക്കാറ്റിൽ ഏഴു മരണം. ഇന്ത്യ, ബംഗ്ലാദേശ് തീരപ്രദേശങ്ങളിൽ വൻ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബർഗുന, സത് കിറ, പിറോജ് പുർ, ഭോല, പതുഖലി എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. 

പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തെ ദിഘ-ഹാതിയ ദ്വീപുകൾക്കും സുന്ദർബന്നിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് കടന്നു പോയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. തീരപ്രദേശത്ത് നിന്ന് 10 ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചിരുന്നു. 

പശ്ചിമ ബംഗാൾ, ഒഡീഷ തീരങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചാണ് കടന്നുപോയത്. 

Tags:    
News Summary - Seven killed as cyclone Amphan hits Bangladesh coast -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.