ഖാലിദ സിയക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട്​ ഹരജി

ധാക്ക: ​പാക്​ രഹസ്യാന്വേഷണ സംഘടനയായ ​െഎ.എസ്​.​െഎ ചാരന്മാരുമായി രഹസ്യകൂടിക്കാഴ്​ച നടത്തിയെന്ന പരാതിയിൽ ബംഗ്ലാദേശ്​ മുൻ പ്രധാനമന്ത്രി ഖാലിദ സിയക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന്​ ആവശ്യപ്പെട്ട്​ ഹരജി. അടുത്തിടെ ബ്രിട്ടനിൽ വെച്ചാണ്​ ഖാലിദ കൂടിക്കാഴ്​ച നടത്തിയതെന്നാണ്​ ആരോപണം.

ഭരണകക്ഷിയായ അവാമി ലീഗ്​ പ്രവർത്തകനും അഭിഭാഷകനുമായ മാശിഉർ റഹ്​മാൻ ആണ്​ ഖാലിദക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട്​ ബംഗ്ലാദേശ്​ ചീഫ്​ മെട്രോപൊളിറ്റൻ കോടതിയിൽ പരാതി നൽകിയത്​. ചികിത്സയുടെ ഭാഗമായി ബ്രിട്ടനിൽ മൂന്നുമാസത്തോളം ഖാലിദ താമസിച്ചിരുന്നു. കഴിഞ്ഞമാസം തിരിച്ചെത്തുകയും ചെയ്​തു. ഖാലിദയുടെ മൂത്തമകനും ബംഗ്ലാദേശ്​  നാഷനൽ പാർട്ടി വൈസ്​ ചെയർമാനുമായ താരീഖ്​ റഹ്​മാനും ഒപ്പമുണ്ടായിരുന്നു. അഴിമതിക്കേസുകളിൽ ഹാജരാകാതിരുന്നതിനെതുടർന്ന്​ ധാക്കയിലെ വിവിധ കോടതികൾ താരീഖി​നെ പിടികിട്ടാപ്പുള്ളിയായി ​പ്രഖ്യാപിച്ചതാണ്​. ബംഗ്ലാദേശിനെ അസ്​ഥിരപ്പെടുത്തുന്നതിനായാണ്​ ഇവർ ​െഎ.എസ്​​.​​െഎ ചാരന്മാരെ കണ്ടതെന്നാണ്​ ആരോപണം. 

Tags:    
News Summary - Sedition bid against Khaleda for 'secret meeting' in London- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.