മക്ക ജി.സി.സി യോഗം: ഖത്തർ അമീറിന് സൗദി രാജാവിന്‍റെ ക്ഷണം

ദോഹ: മക്കയിൽ മേയ് 30ന് നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിലിന്‍റെ (ജി.സി.സി.) അടിയന്തര യോഗത്തിന് ഖത്തർ അമീർ ശൈഖ ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സൗദിയിലെ സൽമാൻ രാജാവിന്‍റെ ക്ഷണം. ക്ഷണം ലഭിച്ചതായി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശക ാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വാർത്താകുറിപ്പിൽ അറിയിച്ചു.

ഇക്കാര്യം ഖത്തർ വാർത്താ ഏജൻസി (ക്യു.എൻ.എ)യും സ്ഥിരീകരിച്ചു. അൽജസീറ ചാനലും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ജി.സി.സി സെക്രട്ടറി ജനറൽ അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഖത്തർ അമീറിനുള്ള ക്ഷണം ഉപപ്രധാനമന്ത്രി സ്വീകരിച്ചത്.

2017 മുതൽ സൗദി, ഇ ൗജിപ്ത്, ബഹ്റൈൻ, യു.എ.ഇ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധത്തിലാണ്. ഉപരോധം രണ്ടാം വർഷത്തിലേക്ക് കടക്കാനിനിരിക്കേയാണ് ജി.സി.സി യോഗത്തിന് ഖത്തർ അമീറിനെ സൽമാൻ രാജാവ് ക്ഷണിക്കുന്നത്.

Tags:    
News Summary - Saudi king invites Qatar's emir to GCC summit in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.