അലപ്പോയില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് റഷ്യ

ഡമസ്കസ്: സിറിയയിലെ കിഴക്കന്‍ അലപ്പോയില്‍നിന്ന് ‘ഭീകരരെ’ തുരത്തുന്നതു വരെ ആക്രമണം നിര്‍ത്താന്‍ ഉദ്ദേശ്യമില്ളെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി. കിഴക്കന്‍ അലപ്പോയില്‍ മാനുഷിക സഹായം അനുവദിക്കും. തുര്‍ക്കി വിദേശകാര്യമന്ത്രി ബെവ്ലൂത് കവുസോഗ്ലുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാവ്റോവ്. അലപ്പോയില്‍ ആക്രമണം നിര്‍ത്തിവെക്കാന്‍ യു.എന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റഷ്യയുടെ പ്രഖ്യാപനം. 

അതിനിടെ, കിഴക്കന്‍ അലപ്പോ ശ്മശാനഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യു.എന്‍ മുന്നറിയിപ്പ ്നല്‍കി. ജബ് അല്‍ ഖുബ്ബാ മേഖലയില്‍ ഏഴു കുട്ടികളുള്‍പ്പെടെ 51 സിവിലിയന്മാര്‍ ബുധനാഴ്ച കൊല്ലപ്പെട്ടു. രക്തത്തില്‍ മുങ്ങിക്കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സന്നദ്ധസംഘങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഉപരോധത്തില്‍ കഴിയുന്നവരുടെ കാര്യത്തിലും യു.എന്‍ രക്ഷാസമിതിയിലെ സ്റ്റീഫന്‍ ഒബ്രിയന്‍ ആശങ്ക പ്രകടിപ്പിച്ചു.  

ബോംബുകള്‍ വന്നു പതിക്കുമ്പോള്‍ രക്ഷപ്പെടാന്‍ പഴുതില്ലാത്തവണ്ണം 150 ദിവസമായി ഇവര്‍ ഉപരോധത്തില്‍ കഴിയുകയാണ്. വരും ദിനങ്ങളില്‍ ആക്രമണത്തിന്‍െറ നാശനഷ്ടം കനത്തതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ നാലുലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തൂരയുടെ റിപ്പോര്‍ട്ട്. 50 ലക്ഷത്തോളം പേര്‍ യുദ്ധഭൂമിയില്‍നിന്ന് പലായനം ചെയ്തു.

Tags:    
News Summary - russia dont go back from alleppo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.