Posted On
date_range Updated On
date_range അർമീനിയയിൽ ഭരണകക്ഷിക്ക് ജയം
യെരേവാൻ: അർമീനിയൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ആക്ടിങ് പ്രധാനമന്ത്രി നികോൾ പെ ഷ്ന്യാൻ വിജയിച്ചു. അഴിമതിയും ദാരിദ്ര്യവും തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചാണ് മുൻ മാധ്യമപ്രവർത്തകൻ കൂടിയായ പെഷ്ന്യാൻ ജനവിധി തേടിയത്. പെഷ്ന്യാൻ നയിക്കുന്ന സിവിൽ കോൺട്രാക്ട് പാർട്ടി 70.43 ശതമാനം വോട്ടുകൾ നേടി.
സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് സെർഷ് സർകീഷ്യൻ രാജിവെച്ചതോടെയാണ് ഇക്കഴിഞ്ഞ മേയിൽ പെഷ്ന്യാൻ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ദ റിപ്പബ്ലിക്കൻ പാർട്ടിക്ക് 4.7 ശതമാനം വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.