റോഹിങ്ക്യകള്‍ക്ക് സഹായവുമായി മലേഷ്യന്‍ കപ്പല്‍ ബംഗ്ളാദേശില്‍

ധാക്ക: മ്യാന്മറില്‍നിന്നും രക്ഷപ്പെട്ട് ബംഗ്ളാദേശിലത്തെിയ ആയിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി മലേഷ്യന്‍ കപ്പല്‍ എത്തി. തീരദേശ ജില്ലയായ കോക്സ് ബസാറിലെ സൊനാഡിയ ദ്വീപിനടുത്ത് നങ്കൂരമിട്ട കപ്പലിനെ ബംഗ്ളാദേശ് അധികൃതര്‍ സ്വീകരിച്ചതായി സൈനിക വക്താവ് ഷഹീനുല്‍ ഇസ്ലാം അറിയിച്ചു.
റോഹിങ്ക്യകള്‍ കഴിയുന്ന ടെക്നാഫിലേക്ക് ഈ ചരക്കുകള്‍ റോഡുമാര്‍ഗം എത്തിക്കാനുള്ള നടപടികള്‍ എടുത്തുവരുകയാണ് സര്‍ക്കാര്‍ എന്നും ഇസ്ലാം പറഞ്ഞു. ടെക്നാഫിലെ രജിസ്റ്റര്‍ ചെയ്യാത്ത ക്യാമ്പുകളില്‍ ആയിരക്കണക്കിന് റോഹിങ്ക്യകളെ പാര്‍പ്പിച്ചിരിക്കുകയാണ്.
പതിറ്റാണ്ടിലേറെയായി മൂന്നുലക്ഷത്തോളം റോഹിങ്ക്യകളാണ് ബംഗ്ളാദേശില്‍ കഴിയുന്നത്. ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മറില്‍ സൈനികരുടെയും തീവ്ര വലതുപക്ഷ ബുദ്ധിസ്റ്റുകളുടെയും ആക്രമണങ്ങളത്തെുടര്‍ന്ന് അടുത്തിടെ ബംഗ്ളാദേശിലേക്ക് കടന്നവരാണ് ഇതില്‍ 66,000ത്തിലേറെ പേര്‍.

Tags:    
News Summary - rohingya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.