യാംഗോന്‍: മ്യാന്‍മറിലെ രാഖൈന്‍ മേഖലയിലെ സൈനിക നടപടിയില്‍ ആയിരത്തിലേറെ റോഹിങ്ക്യന്‍ മുസ്ലിംകള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍. സൈനിക നടപടിയെ തുടര്‍ന്ന് അടുത്തിടെ 70,000ത്തോളം റോഹിങ്ക്യകള്‍ ബംഗ്ളാദേശിലേക്ക് പലായനം ചെയ്തതായും യു.എന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നീക്കത്തില്‍ 100 ഓളം പേര്‍ മരിച്ചുവെന്നാണ് മുന്‍ റിപ്പോര്‍ട്ട്.
മ്യാന്‍മറിന്‍െറ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഏതാണ്ട് 11 ലക്ഷം റോഹിങ്ക്യകളാണ് വിവേചനത്തിരയായി കഴിയുന്നത്. ഇവര്‍ക്ക് പൗരത്വം നല്‍കാന്‍ പോലും അധികൃതര്‍ തയാറാവുന്നില്ല. ബംഗ്ളാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് അവരെ പരിഗണിക്കുന്നത്. മ്യാന്മര്‍ ഭരണഘടനയില്‍ സൈന്യത്തിന് സവിശേഷ അധികാരമുള്ളതിനാല്‍ അന്വേഷണം നടത്താന്‍ ഭരണകൂടത്തിന് കഴിയുമോ എന്ന കാര്യം സംശയമാണ്. റോഹിങ്ക്യകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകളില്‍ മൗനം പാലിക്കുന്ന ജനാധിപത്യനേതാവ് ഓങ്സാന്‍ സൂചിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.