കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പ്രസിഡൻറിെൻറ വസതിക്കും എംബസികൾക്കും നേരെ റോക്കറ്റ് ആക്രമണ പരമ്പര. പ്രസിഡൻറ് അഷ്റഫ് ഗനി ഇൗദുൽ അദ്ഹ സന്ദേശം നൽകുന്നതിനിടയിലായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നിൽ താലിബാനാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞദിവസം വടക്കൻ മേഖലയിലെ കുന്ദൂസ് പ്രവിശ്യയിൽ താലിബാൻ മൂന്ന് ബസുകൾ തടഞ്ഞ് 150ലേെറ ആളുകളെ ബന്ദികളാക്കിയിരുന്നു. ആളുകളെ മോചിപ്പിക്കാനായി താലിബാനുമായി അനുരഞ്ജനശ്രമം തുടരുന്നതിനിടെയാണ് പുതിയ സംഭവം.
പ്രസിഡൻറിെൻറ വസതിക്കു സമീപത്താണ് ആദ്യം റോക്കറ്റാക്രമണം നടന്നത്. തൊട്ടുപിന്നാലെ നാറ്റോ സമുച്ചയത്തിനും യു.എസ് എംബസിക്കും നേരെ ആക്രമണമുണ്ടായി. ആക്രമണത്തിൽ ആളപായമില്ല. റോക്കറ്റുകൾ തൊടുത്ത് അഫ്ഗാനെ തകർക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയാണെന്ന് ഗനി പ്രസംഗത്തിനിടെ പറഞ്ഞു. ആക്രമണത്തിനു പിന്നിൽ നാലുപേരുണ്ടെന്ന് സംശയിക്കുന്നതായി കാബൂൾ പൊലീസ് അറിയിച്ചു.
കാബൂളിൽ വിദേശ എംബസികൾക്കു നേരെയും സർക്കാർ കെട്ടിടങ്ങൾക്കു നേരെയും താലിബാൻ ആക്രമണം പതിവായിരിക്കയാണ്. ഇവയിൽ കൂടുതലും യു.എസ് എംബസി ലക്ഷ്യമിട്ടായിരുന്നു. ഇൗദുൽ അദ്ഹയോടനുബന്ധിച്ച് ഉപാധികളോടെ മൂന്നുമാസത്തെ വെടിനിർത്തലിന് തയാറാണെന്ന അഷ്റഫ് ഗനിയുടെ പ്രഖ്യാപനം താലിബാൻ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.