ആസിയ ബീബി രാജ്യം വിട്ടതായ വാർത്ത വ്യാജമെന്ന്​ മന്ത്രി

ലാ​ഹോ​ർ: മ​ത​നി​ന്ദ കു​റ്റ​മാ​രോ​പി​ച്ച്​ ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട്​ സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന്​ മോ​ചി​ത​യാ​യ ആ​സി​യ ബീ​ബി ​രാ​ജ്യം​വി​ട്ട​താ​യ വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന്​​ പാ​കി​സ്​​താ​ൻ സ​ർ​ക്കാ​ർ. ആ​സി​യ ബീ​ബി രാ​ജ്യം​വി​ടു​ന്ന​താ​യി പ്ര​ച​രി​പ്പി​ച്ച്​ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്നും ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഇ​ത്ത​രം വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​ത്​ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണെ​ന്നും ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഫ​വാ​ദ്​ ചൗ​ധ​രി പ​റ​ഞ്ഞു.

നേ​ര​േ​ത്ത ബി.​ബി.​സി ഉ​ർ​ദു അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ൾ ആ​സി​യ രാ​ജ്യം​വി​ട്ട​താ​യി വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഇ​ത്​ രാ​ജ്യ​ത്ത്​ പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ടാ​ണ്​ മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച മു​ൽ​ത്താ​നി​ലെ ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ ആ​സി​യ നി​ല​വി​ൽ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലാ​ണ്. തീ​വ്ര​വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന്​ സു​ര​ക്ഷാ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നാ​ലാ​ണ്​ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന സ്​​ഥ​ലം വെ​ളി​പ്പെ​ടു​ത്താ​ത്ത​ത്.

Tags:    
News Summary - Reports of Asiya Bibi leaving Pakistan 'false, baseless'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.