മെസായി: തായ് ഗുഹയിൽ അവശേഷിക്കുന്ന എട്ടു കുട്ടികളെയും ഫുട്ബാൾ കോച്ചിനെയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തകരുടെ പരിശ്രമം പുനരാരംഭിച്ചു. താം ലുവാങ് ഗുഹാമുഖത്ത് ഞായറാഴ്ച രാത്രി കനത്ത മഴ പെയ്തിരുന്നെങ്കിലും അതൊന്നും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് വിവരം.
ഗുഹയുടെ അകത്തേക്ക് കടന്ന വെള്ളം പമ്പുചെയ്ത് കളയാനുള്ള ശ്രമങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ മികച്ച മുൻ കരുതൽ നടപടികൾ കൈകൊണ്ടതായി രക്ഷാ പ്രവർത്തനത്തിെൻറ ഏകോപന ചുമതലയുള്ള നരോങ് സാക്ക് പറഞ്ഞു. ഇന്നലെ നാല് വിദ്യാർഥികെള രക്ഷപ്പെടുത്തിയിരുന്നു. ഒാക്സിജൻ വിതരണം പുനസ്ഥാപിക്കുന്നതിനും മറ്റ് തയ്യാറെടുപ്പുകൾക്കും വേണ്ടിയായിരുന്നു ഞായറാഴ്ച രാത്രി രക്ഷാപ്രവർത്തനം നിർത്തിവെച്ചത്.
കഴിഞ്ഞ ദിവസം ആറുമണിക്കൂറിലേറെ നീണ്ട ശ്രമത്തിെനാടുവിലായിരുന്നു നാലു കുട്ടികളെ പുറത്തെത്തിച്ചത്. 13 വിദേശ മുങ്ങൽ വിദഗ്ധരും അഞ്ച് തായ് മുങ്ങൽ വിദഗ്ധരുമാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നത്. ഇന്നലെ കുട്ടികളെ പുറത്തെത്തിച്ചവർ തന്നെയാണ് ഇന്നും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ഗുഹക്കുള്ളിലെ അവസ്ഥകളും സാഹചര്യങ്ങളും കൂടുതൽ പരിചയം ഇവർക്കാണെന്നതിനാലാണ് ഇവരെ തന്നെ ഇൗ ദൗത്യത്തിനും നിയോഗിച്ചത്.
മുങ്ങൽ വിദഗ്ധർക്ക് ഗുഹയിലേക്ക് കൂടുതൽ ഒക്സിജൻ സിലിണ്ടറുകൾ കൊണ്ടു പോകേണ്ടതുണ്ടെന്നും ഇതിന് മണിക്കൂറുകൾ സമയം എടുക്കുമെന്നും അധികൃതർ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം തന്നെ ചെറുതായി മഴ തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തമാകുെമന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ശക്തിപ്പെട്ടാൻ രക്ഷാ പ്രവർത്തനം തടസപ്പെടും. അതിനാൽ എത്രയും പെെട്ടന്ന് ഗുഹയിൽ കുടുങ്ങിയ ബാക്കി പേരെ കൂടി പുറെത്തത്തിക്കാനാണ് ശ്രമം.
രക്ഷപ്പെടുത്തിയ നാലു കുട്ടികളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മൂ പാ (െവെൽഡ് ബോർ) 1,2,3,4 എന്നാണ് ഗവർണർ അവരെ വിശേഷിപ്പിച്ചത്. മൂപാ (െവെൽഡ് ബോർ) എന്നത് അവരുെട ഫുട്ബോൾ ക്ലബ്ബിെൻറ േപരാണ്. ഇനിയും ഗുഹയിൽ നിന്ന് പുറത്തെത്താത്ത കുട്ടികളുെട രക്ഷിതാക്കൾക്ക് ഭയാശങ്കകൾ ഉണ്ടാകാതിരിക്കാനാണ് രക്ഷപ്പെട്ട കുട്ടികളുെട പേരുകൾ രഹസ്യമാക്കിയതെന്ന് അധികൃതർ പറഞ്ഞു. കുട്ടികൾ ആരോഗ്യവാൻമാരാെണന്നും നിരീക്ഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ജൂൺ 23നാണ് 11നും 16നും ഇടയിൽ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്ബാൾ പരിശീലകനും ഗുഹയിൽ കുടുങ്ങിയത്. 10 ദിവസത്തിനുശേഷമായിരുന്നു ഇവർ ജീവനോടെ ഗുഹയിലുണ്ടെന്ന് രണ്ട് ബ്രിട്ടീഷ് മുങ്ങൽവിദഗ്ധർ കണ്ടെത്തിയത്. ഇവർക്ക് ഒാക്സിജൻ സിലിണ്ടറുകളും ഭക്ഷണവും എത്തിച്ചിരുന്നു. മഴ ശക്തമായതിനാൽ കുട്ടികൾ നാലു മാസം ഗുഹയിൽ കഴിയേണ്ടിവരുമെന്നായിരുന്നു അധികൃതർ നേരത്തേ കണക്കുകൂട്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.