തെഹ്റാൻ: യു.എസുമായി സംഘർഷം രൂക്ഷമായതിനിടെ യുക്രെയ്ൻ യാത്രാവിമാനം മിസൈൽ ഉപയോ ഗിച്ച് തകർത്ത സംഭവത്തിൽ ഇറാനിലും പുറത്തും പ്രതിഷേധം ശക്തം. 176 പേരുമായി തെഹ്റാനിൽ നിന്ന് യുക്രെയ്ൻ തലസ്ഥാനമായ കിയവിലേക്ക് പറന്നുയർന്ന ഉടനാണ് വിമാനം ഇറാൻ സൈ നിക മിസൈലേറ്റു വീണത്. മുഴുവൻ പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. എൻജിൻ തകരാറാണ് കാരണമെന്ന് ഇറാൻ തുടക്കത്തിൽ വാദിെച്ചങ്കിലും കൂടുതൽ തെളിവുകൾ പുറത്തുവന്നതോ ടെ ദിവസങ്ങൾ കഴിഞ്ഞ് സർക്കാർ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇറാഖിലെ യു.എസ് സൈ നികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ തൊടുത്ത് മണിക്കൂറുകൾ കഴിഞ്ഞായിരുന്നു യാ ത്രാവിമാനത്തിനുനേരെ ആക്രമണം. പ്രത്യാക്രമണമാണെന്ന് സംശയിച്ച് വിമാനം വെടിവെച്ചിട്ടതാണെന്നാണ് അഭ്യൂഹം. ഉദ്യോഗസ്ഥർക്കു പറ്റിയ പിഴവാണെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
യുക്രെയ്ൻ ഇൻറർനാഷനൽ എയർലൈൻസിനു കീഴിലെ ബോയിങ് 737-800 വിമാനത്തിെൻറ കോക്പിറ്റിനു താഴെയാണ് മിസൈൽ പതിച്ചതെന്ന് യുക്രെയ്ൻ അധികൃതർ വ്യക്തമാക്കുന്നു. വൈമാനികർ ഉടൻ മരിച്ചതിനാൽ ഇവർക്ക് സന്ദേശമയക്കാൻ സാധിച്ചില്ല. തുടക്കത്തിലേ ആക്രമണസാധ്യത അമേരിക്കയും കാനഡയും ആസ്ട്രേലിയയും ഉന്നയിച്ചിരുന്നു. മിസൈലിെൻറ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.
യുദ്ധസാധ്യത നിലനിൽക്കെ തെഹ്റാൻ വിമാനത്താവളം സ്വകാര്യ സർവിസിന് തുറന്നുകൊടുത്തതാണ് ഏറ്റവും വലിയ അപരാധമെന്ന് യുെക്രയ്ൻ കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ സമ്പൂർണ അന്വേഷണം വേണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൂർണ കുറ്റസമ്മതം നടത്തി നഷ്ടപരിഹാരം നൽകണമെന്ന് പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കി ആവശ്യപ്പെട്ടു.
തോർ- എം1- വില്ലൻ മിസൈൽ
തെഹ്റാൻ: ശനിയാഴ്ച യുക്രെയ്ൻ വിമാനം തെഹ്റാനിൽ ദുരന്തത്തിനിരയായപ്പോൾ വില്ലൻ വേഷത്തിൽ ഇറാെൻറ റഷ്യൻ നിർമിത തോർ- എം1 മിസൈൽ. വിമാനാവശിഷ്ടങ്ങൾക്കൊപ്പം യുക്രെയ്ൻ അധികൃതർ ഇതിെൻറകൂടി ഭാഗങ്ങൾ കണ്ടെടുത്തതായാണ് പ്രാഥമിക റിപ്പോർട്ട്. റഡാർ സേവനമുള്ള അത്യാധുനിക മിസൈൽ സംവിധാനം എന്നതാണ് തോർ- എം1 െൻറ സവിശേഷത.
20,000 അടി ഉയരത്തിൽ സഞ്ചരിക്കുന്ന 12 കിലോമീറ്റർ വരെ ദൂരത്തിലുള്ള വിമാനങ്ങൾ, ക്രൂസ് മിസൈലുകൾ എന്നിവ തകർക്കാൻ ശേഷിയുള്ള ഹ്രസ്വദൂര മിസൈലാണിത്. റഡാറുകളെ കബളിപ്പിക്കാൻ ശേഷിയുണ്ട്. ബുധനാഴ്ചയാണ് തെഹ്റാൻ വിമാനത്താവളത്തിൽനിന്ന് 167 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായി പറന്ന വിമാനം ഇറാൻ സൈന്യം മിസൈൽ ഉപയോഗിച്ച് തകർത്തത്.
അമേരിക്കയുടെ ക്രൂസ് മിസൈലാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. 130ഓളം യാത്രക്കാരും ഇറാനികളായിരുന്നു. കാനഡയിൽ പഠിക്കുന്ന നിരവധി ഇറാൻ വിദ്യാർഥികൾ ദുരന്തത്തിനിരയായി. 63 കാനഡക്കാർ, മൂന്ന് ബ്രിട്ടീഷുകാർ, 10 സ്വീഡിഷ് പൗരന്മാർ, 11 യുക്രെയ്നികൾ തുടങ്ങിയവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.