ഉത്തരകൊറിയൻ മേഖലയിൽ ഭൂകമ്പം; ആണവ പരീക്ഷണമെന്ന്​ ജപ്പാൻ

പോങ്​യാങ്: ഉത്തരകൊറിയ ആറാമതും ആണവായുധ പരീക്ഷണം നടത്തിയെന്ന്​ സംശയിക്കുന്ന തരത്തിൽ  മേഖലയിൽ 5.2 രേഖപ്പെടുത്തിയ പ്രകമ്പനം ഉണ്ടായതായി ജപ്പാൻ. ഉത്തരകൊറിയൻ മേഖലയിൽ രേഖപ്പെടുത്തിയ ഭൂകമ്പം ആണവായുധ പരീക്ഷണം മൂലമുണ്ടായതാണെന്നാണ്​ ജപ്പാ​​​െൻറ ആരോപണം. 

ഹൈ​ഡ്രജൻ ബോംബ്​ വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ ഉത്തരകൊറിയൻ ​എകാധിപതി കിം ​ജോങ്​ ഉൻ പരിശോധിക്കുന്നതി​​​​െൻറ ദൃശ്യങ്ങൾ കൊറിയൻ വാർത്ത എജൻസി പുറത്ത്​ വിട്ടിരുന്നു. ഇതിനു ശേഷം​ മണിക്കൂറുകൾക്കുള്ളിലാണ്​ പ്രകമ്പനം ഉണ്ടായത്​. ​ 

വടക്കുകിഴക്കൻ കിം​ചീക്കിൽ നിന്ന്​ 55കിലോമീറ്റർ വടക്കുമാറിയാണ്​ പ്രകമ്പനം അനുഭവപ്പെട്ടതെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവേ അറിയിച്ചു.  പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. 

ഉത്തരകൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്തിയതാണെങ്കിൽ അംഗീകരിക്കാനാകില്ലെന്ന്​ ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ അബെ പറഞ്ഞു. തങ്ങൾ അത്​ ശക്​തമായി എതിർക്കും. സാധാരണ ഭൂകമ്പമല്ല എന്തായാലും ഉണ്ടായിരിക്കുന്നത്​. അത്​ കൊറിയ നടത്തിയ ആണവ പരീക്ഷണമാണെന്നും അബെ വ്യക്​തമാക്കി.   
 

Tags:    
News Summary - Quake Hits North Korea; Japan Calls it Nuclear Explosion - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.