റഷ്യയുമായി കരാർ; സിറിയയിൽ തുർക്കി സൈന്യം തുടരും

മോസ്​കോ: വടക്കൻ സിറിയയിലെ സുരക്ഷിത മേഖല സംബന്ധിച്ച്​ റഷ്യൻ പ്രസിഡൻറ്​ വ്ലാദ്​മിർ പുടിനും തുർക്കി പ്രസിഡൻറ ്​ ഉർദുഗാനും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. തുർക്കി അതിർത്തിയോട്​ ചേർന്ന വടക്ക്​-കിഴക്കൻ സിറിയയിലെ കുർദ്​ അധീന പ്രദേശത്ത്​ നിന്ന് സിറിയയിലെ കുർദ്​ സായുധ സംഘമായ വൈ.പി.ജി ​ 30 കിലോമീറ്റർ പിന്നിലേക്ക്​ മാറണമെന്നാണ്​ കരാർ.

ഇതിന്​ 150 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ട്​. മേഖലയിൽ നിന്ന്​ തൽക്കാലം തുർക്കി സൈന്യം പിൻമാറില്ല. പകരം തുർക്കിയും റഷ്യയും മേഖലിയും സംയുക്​ത സൈനിക പരിശോധന നടത്താനും കരാർ വ്യവസ്ഥ ചെയ്യുന്നു.

സിറിയിൽ എട്ട്​ വർഷമായി നടന്നു വരുന്ന അഭ്യന്തര യുദ്ധത്തി​​​​െൻറ നിർണായക സ്വാധീനം ചെലുത്തുന്നതാണ്​ കരാർ. റഷ്യൻ നഗരമായ സോച്ചിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ്​ ഇരു രാജ്യങ്ങളും തമ്മിൽ കരാറുണ്ടാക്കിയത്​. ചർച്ചകൾക്കൊടുവിൽ 10 പോയിൻറ്​ വരുന്ന മെമ്മോറാണ്ടവും ഇരു രാജ്യങ്ങളും പുറത്തിറക്കി. ഈ മാസം ഒമ്പതിനാണ്​ തുർക്കി സൈന്യം വടക്കൻ സിറിയയിൽ കടന്ന്​ കുർദ്​ കേന്ദ്രങ്ങൾക്ക്​ നേരെ ആക്രമണം തുടങ്ങിയത്​.

Tags:    
News Summary - Putin and Erdogan just did a deal-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.