Posted On
date_range Updated On
date_range പാക് രാഷ്ട്രീയ നേതാവ് ആരിഫ് വസീർ വെടിയേറ്റ് മരിച്ചു
ഇസ് ലാമാബാദ്: പാകിസ്താനിലെ പഷ്തൂൺ തഹഫുസ് മൂവ്മെന്‍റ് (പി.ടി.എം) നേതാവ് ആരിഫ് വസീർ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ത രാത്രിയിൽ വാനയിലെ വീടിന് സമീപത്ത് വെച്ച് അജ്ഞാതരായ തോക്കുധാരികളാണ് ആരിഫിന് നേരെ വെടിയുതിർത്തത്. ഖൈബർ -പഖ്തൂൻഖ്വ പ്രവിശ്യയിലെ തെക്കൻ വസീറിസ്താൻ ജില്ലയിലാണ് സംഭവം.
വെടിയേറ്റ ഉടൻ തന്നെ വസീറിനെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇസ് ലാമാബാദിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ജയിലിലായിരുന്ന വസീർ കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
2017ൽ വസീറിന്‍റെ കുടുംബത്തിലെ ഏഴംഗങ്ങൾ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.