ഇൗജിപ്​തിൽ പൊലീസ്​ ചെക്​പോയിൻറിന്​ നേരെ ആക്രമണം; എട്ട് മരണം

അലക്​സാണ്ട്രിയ: ഇൗജിപ്​തിൽ ചെക്​പോയിൻറിന്​ നേരെ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ  എട്ട്​ പൊലീസുകാർ കൊല്ല​പ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഖർഗ സിറ്റിയിൽ നിന്നും 70 കിലോമീറ്റർ അകലെ പടിഞ്ഞാറൻ മരുഭൂമിയിലെ ന്യൂ വാലി ​ ചെക്​പോയിൻറിലാണ്​ അക്രമണം നടന്നത്​.

സംഭവത്തിൽ രണ്ട്​ അക്രമികൾ ​കൊല്ലപ്പെട്ടതായും അധികൃതർ അറിയിച്ചിട്ടുണ്ട്​. അതേസമയം അക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്രായേലുമായും ഗാസാ തുരുത്തുമായും അതിർത്തി പങ്കിടുന്ന ഇൗജിപ്​തിലെ സിനായ്​ പ്രവിശ്യയിൽ തീവ്രവാദികൾ സുരക്ഷാ സൈനികർക്ക്​ നേരെ ആ​​ക്രമണവും സ്​ഫോടനങ്ങളും നടത്തുന്നത്​ പതിവാണ്​. 2014 ജൂലൈ മുതൽ ഏകേദേശം 22 ​സൈനികർ വ്യത്യസ്​ത അക്രമണങ്ങളിൽ കൊല്ല​പ്പെട്ടിട്ടുണ്ട്​.

 

 

 

 

Tags:    
News Summary - Police officers die in attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.