കോവിഡ്​ ഭീതി: പാകിസ്​താനിൽ നിന്നുള്ള ഗതാഗതം തടയണമെന്ന്​ പാക്​ അ​ധീന കശ്​മീർ

ന്യൂഡൽഹി: പാകിസ്​താനിൽ കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ അവിടങ്ങളിൽ നിന്നുള്ള മുഴുവൻ ഗതാഗതവും തടയണമെന്ന്​ പാക്​ അധീന കശ്​മീരും ഗിൽജിത്ത്​ ബാൽതിസ്​താനും. കോവിഡ്​ ബാധിതരെ പാക്ക്​ അധീന കശ്​മീരിൽ എത്തിക്കാനുള്ള പാക്​ സൈന്യത്തി​​െൻറ നീക്കവും പ്രദേശത്ത്​ വലിയ ആശങ്ക സൃഷ്​ടിച്ചിട്ടുണ്ട്​.


പഞ്ചാബ്​ പ്രവിശ്യയിൽ നിന്നുള്ള കോവിഡ്​ ബാധിതർക്കായി പാക്കധീന കശ്​മീരിൽ താൽകാലിക ആശുപത്രികൾ സംവിധാനിക്കാനുള്ള നീക്കം നടക്കുന്നുണ്ട്​. ഇതിനെതിരെ മിർപുർ കമീഷണർക്ക്​ പ്രദേശവാസികൾ കത്ത്​ നൽകിയിട്ടുണ്ട്​. സ്വകാര്യ ആശുപത്രികളും വലിയ കെട്ടിടങ്ങളുമെല്ലാം സൈന്യം ഇതിനായി അധീനപ്പെടുത്തുന്നതിനെതിരെ പ്രദേശത്ത്​ പ്രക്ഷോഭങ്ങൾ രൂപപ്പെട്ടിട്ടുണ്ട്​.

ആശുപത്രികൾ സംവിധാനിക്കുന്നതിന്​ പകരം രോഗികളെ ഉപേക്ഷിക്കാനുള്ള കേന്ദ്രങ്ങളാണ്​ പാക്​ അധീന കശ്​മീരിൽ സ്​ഥാപിക്കുന്നതെന്ന രീതിയിൽ ആരോപണങ്ങൾ ശക്​തമാണ്​. ഇതാണ്​ പ്രക്ഷോഭങ്ങൾ രൂപപ്പെടാനുള്ള കാരണം.


ഗിൽജിത്ത്​ ബൽതിസ്​താനിൽ 84 പേർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതോടെ ജനം ഭീതിയിലാണ്​. മേഖലയിൽ ചൈനാകാരുടെ എണ്ണം കുടുതലാണെന്നതിനാലും ജനങ്ങൾ ആശങ്കയിലാണ്​. ചൈന-പാക്​ സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ്​ മേഖഖലയിൽ ചൈനീസ്​ തൊഴിലാളികളടക്കം ക്യാമ്പ്​ ചെയ്യുന്നത്​.

പാകിസ്​താനിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 1100 കടന്നിട്ടുണ്ട്​. പഞ്ചാബ്​ പ്രവിശ്യയിൽ മാത്രം 323 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - PoK and Gilgit Baltistan asks for travel ban from Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.