സിംഗപ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിൽ യു.എസ് പ്രതിരോധകാര്യ സെക്രട്ടറി ജിം മാറ്റിസുമായി ചർച്ച നടത്തി. യു.എസ് പസഫിക് കമാൻഡിെൻറ പേര് ‘ഇന്തോ-പസഫിക് കമാൻഡ്’ എന്ന് പെൻറഗൺ പുനർനാമകരണം ചെയ്ത് ഏതാനും ദിവസങ്ങൾക്കകമാണ് ഇൗ ചർച്ച.
സുരക്ഷ സംബന്ധിയായ വിഷയങ്ങൾ ഇരുവരും സംസാരിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മണിക്കൂർ നീണ്ട ചർച്ചയിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പെങ്കടുത്തു. ഷാൻഗ്രില ഉച്ചകോടിക്കിടെയായിരുന്നു ചർച്ച. ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ട്വിറ്ററിൽ പറഞ്ഞു. സംഘർഷങ്ങളുടെ ഏഷ്യ മേഖലയുടെ വളർച്ചയെ പിറകോട്ടടിപ്പിക്കുമെന്നാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.
പിന്നീട് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ഗോ ചൊക് ടോങ്ങും ചേർന്ന് മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത ഫലകം അനാവരണം ചെയ്തു. 1948ൽ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത ക്ലിഫോർഡ് പയറിലാണ് ഫലകം സ്ഥാപിച്ചത്.
ഇന്ത്യൻ വംശജരായ 250ഒാളം പേർ ചടങ്ങിൽ പെങ്കടുത്തു. സിംഗപ്പൂരിലെ ദേശീയ ഒാർക്കിഡ് ഉദ്യാനവും മോദി സന്ദർശിച്ചു. ഇവിടെ ഒരു ഒാർക്കിഡിന് മോദിയുടെ പേരും നൽകിയിട്ടുണ്ട്. സിംഗപ്പൂരിലെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി മോദി റുപേ കാർഡ് ഉപയോഗിച്ച് മധുബനിയുടെ ചിത്രം വാങ്ങി. സാംസ്കാരിക കേന്ദ്രത്തിെൻറ പ്രവർത്തനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ഉൗഷ്മളമാക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു. ബി.എച്ച്.െഎ.എം, റുപേ, എസ്.ബി.െഎ എന്നീ മൂന്ന് മൊബൈൽ പേെമൻറ് ആപ്പുകൾക്ക് മോദി സിംഗപ്പൂരിൽ തുടക്കമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.