ബെയ്റൂത്ത് സ്ഫോടനം: നരേന്ദ്രമോദി അനുശോചിച്ചു

ബെ​യ്റൂ​ത്ത്: ല​ബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചനം രേഖപ്പെടുത്തി. സ്ഫോടന വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് അദ്ദഹം ട്വിറ്ററിൽ കുറിച്ചു. സ്ഫോ​ട​ന​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും ത​ങ്ങ​ളു​ടെ ചി​ന്ത​യും പ്രാ​ർ​ഥ​ന​യും ദുഃ​ഖി​ത​രാ​യ കു​ടും​ബ​ങ്ങ​ളോ​ടൊപ്പമാണെന്നും അദ്ദേഹം കുറിച്ചു.

ബെ​യ്റൂ​ത്തി​ൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി​പ്പേ​രാ​ണ് മ​രി​ച്ച​ത്. 4000ഓളം പേർക്ക് പ​രി​ക്കേ​റ്റ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഹ​മാ​ദ് ഹ​സ​ൻ അ​റി​യി​ച്ചു. കെട്ടിടങ്ങൾ തകരുന്നതിന്‍റെയും പരിക്കേറ്റ മനുഷ്യരുടേയും ദാരുണമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്നത്.

സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ലെങ്കിലും തുറമുഖനഗരമായ ബെയ്റൂത്തിലെ സ്വകാര്യസ്ഥാപനത്തിൽ വൻസ്ഫോടനവസ്തു ശേഖരിച്ചിരുന്നതായി ഗവൺമെന്‍റ് സെക്യൂരിറ്റി ചീഫ് അബാസ് ഇബ്രാഹിം അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.