പാനമ അഴിമതി: ശരീഫിനെതിരെ കൂടുതൽ സാക്ഷിമൊഴികൾ
ഇസ്ലാമാബാദ്: പാനമ പേപ്പേഴ്സ് അഴിമതിയിൽ മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരായി കൂടുതൽ തെളിവുകൾ സമർപ്പിച്ച് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (നാബ്). ശരീഫിനും കുടുംബത്തിനുമെതിരെ പുതിയ കേസ് ഫയൽ ചെയ്തതിെൻറ തൊട്ടു പിന്നാലെയാണ് പാകിസ്താനിലെ അഴിമതിവിരുദ്ധ കോടതി കൂടുതൽ സാക്ഷികളിൽനിന്ന് തെളിവുകൾ രേഖപ്പെടുത്തിയത്. ഇസ്ലാമാബാദിലെ കോടതിയിൽ 14ാം തവണയാണ് 68കാരനായ ശരീഫ് കഴിഞ്ഞ ദിവസം ഹാജരായത്.
മകൾ മറിയമും മരുമകൻ മുഹമ്മദ് സഫ്ദറും ആരോപണ വിധേയരായ മറ്റു മൂന്നു പേരും ശരീഫിനൊപ്പം കോടതിയിൽ എത്തിയിരുന്നു. വാദംകേൾക്കുന്നതിനിടെ രണ്ടു സാക്ഷികളെക്കൂടി അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. കൂടുതൽ സാക്ഷികെള ഹാജരാക്കാനുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് അടുത്ത വാദംകേൾക്കൽ സെപ്റ്റംബർ 18ലേക്ക് കോടതി നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.