ജറൂസലം: ഇസ്രായേൽ അധിനിവേശത്തിനെതിരെ ഫലസ്തീൻ പോരാട്ടത്തിെൻറ മുഖമായ അഹദ് തമീമി ജയിൽമോചിതയായി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബി സലേഹിൽ തെൻറ വീടിനു സമീപം ആയുധമേന്തിയ രണ്ട് ഇസ്രായേൽ സൈനികരുടെ മുഖത്തടിച്ചു പ്രതിഷേധിച്ചതിനാണ് ഈ പതിനേഴുകാരിയെ എട്ടുമാസം തടവിനു ശിക്ഷിച്ചത്. കോടതിവിധിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപക വിമർശനമുയർന്നിരുന്നു.
എട്ടുമാസത്തെ ശിക്ഷ പൂർത്തിയാക്കിയതിനു ശേഷമാണ് തമീമിയെ വിട്ടയച്ചത്. തമീമിക്കൊപ്പം തടവുശിക്ഷ അനുഭവിച്ച മാതാവ് നരിമാനെയും മോചിപ്പിച്ചു. തടവുകാലത്ത് ഒപ്പംനിന്നവർക്ക് തമീമി നന്ദിപറഞ്ഞു. 2017 ഡിസംബൾ 19നാണ് ഇസ്രായേൽ സൈന്യം തമീമിയെയും മാതാവിനെയും അറസ്റ്റ് ചെയ്തത്. അന്ന് തമീമിക്ക് 16 വയസ്സായിരുന്നു. കല്ലേറ് നടത്തിയവർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ റബർ ബുള്ളറ്റ് വെടിെവപ്പിൽ പതിനഞ്ചുകാരനായ ബന്ധുവിന് തലക്ക് ഗുരുതര പരിക്കേറ്റെന്ന് അറിഞ്ഞതിനെ തുടർന്നാണ് തമീമി സൈനികരുടെ മുഖത്തടിച്ചത്. ജറൂസലമിനെ ഇസ്രയേലിെൻറ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിച്ചുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രസ്താവന വന്നതിനു പിന്നാലെ നടന്ന പ്രക്ഷോഭങ്ങൾക്കിടെയായിരുന്നു സംഭവം.
സംഭവത്തിെൻറ വിഡിയോ വൈറലായതോെട ഫലസ്തീനികളുടെ പ്രതിരോധത്തിെൻറ മുഖമായി മാറി അവൾ. രാമല്ലയിലെ ഇസ്രായേൽ സൈനിക കോടതി തമീമിക്കെതിരെ 12 കുറ്റങ്ങളാണ് ചുമത്തിയത്. വിചാരണക്കിടെ നീ എങ്ങനെയാണ് ഞങ്ങളുടെ സൈനികരെ മര്‍ദിച്ചതെന്ന് ജഡ്ജി ചോദിച്ചപ്പോൾ എന്റെ വിലങ്ങ് അഴിക്കൂ... സൈനികരെ മര്‍ദിച്ചത് എങ്ങനെയാണെന്ന് കാണിച്ചു തരാം എന്നായിരുന്നു അവളുടെ മറുപടി. തമീമിയുടെ സഹോദരൻ ഇക്കഴിഞ്ഞ മേയ് മുതൽ ഇസ്രായേലിെൻറ തടവിൽ കഴിയുകയാണ്. അർധരാത്രി വീട്ടിൽ അതിക്രമിച്ചുകയറിയാണ് ഇസ്രായേൽ പൊലീസ് 21കാരനായ വഇൗദിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.