ധൈര്യമുണ്ടെങ്കിൽ നേരിട്ട്​ വരൂ; മോദിയെ വെല്ലുവിളിച്ച്​ പാക്​ മാധ്യമ പ്രവർത്തക video

ഇസ്​ലാമാബാദ്​:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയും വിമർശിക്കുകയും ചെയ്യുന്ന പാക്​ മാധ്യമ പ്രവർത്തകയുടെ വിഡിയോ വൈറൽ. വാർത്ത വായനക്കിടെയാണ് ​യുവതി മോദിക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നത്​.

മോദി സാബ്, താങ്കൾക്ക്​എത്ര പറഞ്ഞാലും മനസിലാകില്ലേ, വെടിമരുന്നുമായി കളിച്ചാല്‍ തീ പിടിക്കുമെന്ന്.  ഓരോ തവണയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ശേഷം പുറം തിരിഞ്ഞ് ഓടുകയാണ് മോദി. ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വരു, മുഖാമുഖം കണ്ട് നേരിടാം. ഇന്ത്യയുടെ നീക്കങ്ങളെ പാകിസ്താന്‍ ഒരുപാട് തവണ ക്ഷമിച്ചു. ഒരിക്കല്‍ മാപ്പ് നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചാല്‍ അതോടെ എല്ലാം തീരുമെന്നും യുവതി പറയുന്നു.

Full View

പാക്​ അതിർത്തിയിൽ ഇന്ത്യ ഹെലിക്കോപ്റ്ററുകളും ഡ്രോണുകളും വിന്യസിച്ചിരിക്കുന്നതിനെയും അവർ കുറ്റപ്പെടുത്തുന്നുണ്ട്​. ഡിസംബർ ഏഴിന്​ യൂട്യൂബിൽ പോസ്​റ്റ്​ ചെയ്ത വിഡിയോ ഇതിനകം എട്ട്​ ലക്ഷത്തിലധികം ആളുകളാണ്​ കണ്ടുകഴിഞ്ഞത്​. വിഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

 

News Summary - Pakistani journalist threatens Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.