ഹോളി ആഘോഷമില്ല; ഇന്ത്യൻ മുസ്​ലീംകൾക്ക്​ ഐക്യദാർഢ്യവുമായി പാക്​ ഹിന്ദുക്കൾ

കറാച്ചി: ഡൽഹിയിൽ വംശഹത്യക്കിരയായ മുസ്​ലീംകൾക്ക്​ ഐക്യദാർഢ്യവുമായി പാകിസ്​താനിലെ ഹിന്ദുസമൂഹം. ​കറാച്ചിയിൽ മാർച്ച്​ സംഘടിപ്പിച്ച ഹിന്ദു സമൂഹം ഡൽഹി ആക്രമണങ്ങളിൽ​ ഇരയായവർക്ക്​ ഐക്യദാർഢ്യവ​ുമായി ​ഹോളി ആഘോഷം ലളിതമാക ്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അറബ്​ ന്യൂസ്​ റിപ്പോർട്ട്​ ചെയ്യുന്നു​.

ഞങ്ങളുടെ മുസ്​ലിം സഹോദരങ്ങൾ ആക്രമിക്കപ്പെടുകയും കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന​ു​. അവരുടെ വസ്​തുവകകൾ നശിപ്പിച്ചിരിക്കുന്നു. ഇതിന്​ ​ഐക്യദാർഢ്യവുമായാണ്​ മാർച്ച്​ സംഘടിപ്പിക്കുന്നത്​. ഈ വർഷത്തെ ഹോളി ആ​ഘോഷം മതപരമായ ആഘോഷം മാത്രമായി ചുരുക്കുമെന്നും നിറങ്ങളു​ണ്ടാകുകയില്ലെന്നും സംഘാടകരിലൊരാളായ പണ്ഡിറ്റ്​ മുകേഷ്​ കുമാർ അറിയിച്ചു.

യു.എൻ അടക്കമുള്ള ആഗോളസമൂഹത്തോട്​ മോദി സർക്കാറി​​െൻറ ന്യൂനപക്ഷ അടിച്ചമർത്തലുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുന്നുവെന്നും ഇന്ത്യയിലെ ഹിന്ദു​സഹോദരങ്ങളോട്​ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻവേണ്ടി നി​ലകൊള്ളാൻ പറയുന്നതായും മുകേഷ്​ കുമാർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മുസ്​ലീംകളെ തുല്യപൗരന്മാരായി പരിഗണിക്കണമെന്ന്​ പ്രക്ഷോഭത്തി​​െൻറ സംഘാടകരിലൊരാളായ ശാന്തി ദേവി അഭിപ്രായപ്പെട്ടു.

പാകിസ്​താൻ ജനതയു​െട ജനസംഖ്യയിൽ രണ്ടുശതമാനമാണ്​ ഹിന്ദുക്കളുള്ളത്​​.

Tags:    
News Summary - Pakistani Hindus march, cancel major Holi celebrations to protest Delhi riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.