Posted On
date_range Updated On
date_range പാകിസ്താനിൽ സ്റ്റേറ്റ് ബാങ്ക്, ഫെഡറൽ ബോർഡ് റവന്യൂ മേധാവികളെ പുറത്താക്കി
ഇസ്ലാമാബാദ്: പാകിസ്താനിൽ സ്റ്റേറ്റ് ബാങ്ക്, ഫെഡറൽ ബോർഡ് ഓഫ് റവന്യൂ മേധാവികളെ പുറത്താക്കി. കടക്കെണിയിൽ പെട്ടുഴലുന്ന പാകിസ്താൻ വായ്പക്കായി ഐ.എം.എഫിനെ സമീപിച്ചിരുന്നു. ഐ.എം.എഫ് അധികൃതർ രാജ്യത്ത് സന്ദർശനം നടത്തിയതിനു പിന്നാലെയാണ് ഇരു മേധാവികളെയും പുറത്താക്കിത്. വരുദിവസങ്ങളിൽ മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാൻ സൂചന നൽകിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായില്ല.
എന്നാൽ, സ്റ്റേറ്റ് ബാങ്ക് ഒാഫ് പാകിസ്താൻ ഗവർണർ താരിഖ് ബജ്വയോട് രാജിവെക്കാൻ ആവശ്യപ്പെട്ടതായി ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്തു. 800 കോടി ഡോളറിെൻറ വായ്പയാണ് പാകിസ്താൻ ഐ.എം.എഫിനോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.