ഇസ്ലാമാബാദ്: പാകിസ്താനിൽ ഡോക്ടർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ശുചീകരണ തൊഴിലാളി മരിച്ചു. 30കാരനായ ഇർഫാൻ മസീഹാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. സിന്ധ് പ്രവിശ്യയിലെ ചോർ റോഡിലെ മാൻഹോൾ വൃത്തിയാക്കുന്നതിനിെട മസീഹ് അടക്കം നാലു തൊഴിലാളികൾ ബോധരഹിതരാവുകയായിരുന്നു. തുടർന്ന് ഇവരെ ഉമർകോട്ടിലെ സിവിൽ ആശുപത്രിയിലെത്തിച്ചു.
എന്നാൽ, അഴുക്കുനിറഞ്ഞ മസീഹിെൻറ ദേഹത്ത് സ്പർശിക്കാൻ ഡോക്ടർമാർ വിസമ്മതിക്കുകയായിരുന്നു. മസീഹ് ശ്വാസത്തിനായി പിടയുന്നതിനിടയിൽ അദ്ദേഹത്തിെൻറ ബന്ധുക്കൾ ആശുപത്രി അധികൃതരോട് ചികിത്സ നൽകാൻ കേണപേക്ഷിച്ചു. എന്നിട്ടും ചികിത്സിക്കാൻ കൂട്ടാക്കാതിരുന്ന ഡോക്ടർ തനിക്ക് നോമ്പുണ്ടെന്നും അതിനാൽ വൃത്തിയാക്കാതെ ശരീരം സ്പർശിക്കാൻ സാധിക്കില്ലെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് തങ്ങൾ മസീഹിെൻറ ശരീരം വൃത്തിയാക്കിയതായി ബന്ധുക്കൾ പറഞ്ഞു. ഇതിനുശേഷം അദ്ദേഹത്തിനായി ഒാക്സിജൻ പമ്പ് എത്തിച്ചെങ്കിലും അത് കാലിയായിരുന്നുവെന്ന് മസീഹിെൻറ സഹോദരൻ പർവേസ് ആരോപിച്ചു.
മസീഹിെൻറ മരണശേഷം അദ്ദേഹത്തിെൻറ മൃതദേഹവുമായി കുടുംബാംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, മസീഹിെൻറ പിതാവിെൻറ പരാതിയിൽ ഡോ. ജാം കുൻബറിനെ അറസ്റ്റ് െചയ്തതായും ഡോ. യൂസുഫ്, ഡോ. അല്ലദാദ് റാത്തോർ എന്നിവർക്കു വേണ്ടിയുള്ള അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.