ഇസ്ലാമാബാദ്: ഭീകരർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തുച്ഛമായ തുക മാത്രമേ യു.എസ് തങ്ങൾക്ക് നൽകിയിട്ടുള്ളൂവെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശാഹിദ് ഹഖാൻ അബ്ബാസി. ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി യു.എസിനെ ശക്തമായ ഭാഷയിൽ വിമർശിച്ചത്. ‘‘രണ്ട് ബില്യൻ ഡോളറിെൻറ സഹായധനം തടഞ്ഞുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഏത് ധനസഹായത്തെ കുറിച്ചാണ് ഇതെന്ന് മനസ്സിലാവുന്നില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ യു.എസിൽനിന്ന് ആകെ ലഭിച്ചത് 10 മില്യൻ ഡോളറിെൻറ താഴെവരുന്ന തുകയാണ്. അത് വളരെ തുച്ഛമാണ്.
അതുകൊണ്ട് സഹായധനം തടഞ്ഞുവെന്ന് പറയുേമ്പാൾ, അത് എന്തിനെ കുറിച്ചാണെന്ന് മനസ്സിലാവുന്നില്ല,’’ ശാഹിദ് അബ്ബാസി പറഞ്ഞു. യു.എസ് പാകിസ്താനിൽ ചെലവഴിക്കുന്ന യഥാർഥ തുക ഉടൻ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ ശാഹിദ് അബ്ബാസി, ഭീകരവാദത്തെ നേരിടുന്നതിൽ പാകിസ്താൻ മുൻപന്തിയിലാണെന്നും അവകാശപ്പെട്ടു.
‘‘പാകിസ്താൻ ഒരു പരമാധികാര രാജ്യമാണ്. അന്താരാഷ്ട്ര കൺെവൻഷനുകൾ പ്രകാരമുള്ള എല്ലാ കരാറുകളും അത് പാലിച്ചിട്ടുണ്ട്. ലോകത്ത് ഭീകരതക്കെതിരായ ഏറ്റവും വലിയ യുദ്ധം നടത്തുന്നത് പാകിസ്താനാണ്’’ -അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരായ യുദ്ധത്തിെൻറ പേരിൽ പാകിസ്താന് നേരിടേണ്ടിവന്ന നഷ്ടങ്ങളും ശാഹിദ് അബ്ബാസി അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.