ഇസ് ലാമാബാദ്: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെ ആശുപത്രിയിലേക്ക് മാറ്റി. റാവൽപിണ്ടിയിലെ ആദില ജയിലില്‍ നിന്നും ഇസ് ലാമാബാദിലെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലേക്കാണ് മാറ്റിയത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയ മെഡിക്കൽ സംഘത്തിന്‍റെ ശിപാർശ പ്രകാരമാണ് പാകിസ്താനിലെ കെയർടേക്കർ സർക്കാർ ഇതിനുള്ള അനുമതി നൽകിയത്.
ഹൃദയ സംബന്ധ രോഗം അലട്ടുന്ന ശെരീഫിനെ ഇന്‍റൻസീവ് കെയർ യൂണിറ്റിലാണ് പ്രവേശിപ്പിച്ചത്. 2016ൽ ശെരീഫിനെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കിരുന്നു. അമിത സമ്മർദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്.
അഴിമതി കേസിലാണ് കോടതി നവാസ് ശെരീഫിന് 10 വർഷം തടവുശിക്ഷ വിധിച്ചത്. ശരീഫിനൊപ്പം മകൾക്കും മരുമകനും ശിക്ഷ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.