പാകിസ്​താൻ അഞ്ചുവർഷം കൊണ്ട്​ കയറ്റി അയച്ചത്​ 105461 കിലോ തലമുടി

ഇസ്​ലാമാബാദ്​: അഞ്ചുവർഷത്തിനിടെ പാകിസ്​താനിൽ നിന്ന്​ കയറ്റുമതി ചെയ്​തത്​​ 16 ലക്ഷം ഡോളർ (11.39 കോടി രൂപ)മൂല്യമ ുള്ള 105461 കിലോ ഗ്രാം തലമുടി. പാക്​ വാണിജ്യമന്ത്രാലയമാണ്​ ദേശീയ അസംബ്ലിയിൽ ഇക്കാര്യം അറിയിച്ചത്​. ലാഭകരമായ മുടിവ്യവസായത്തെ കുറിച്ച്​ ആദ്യമായാണ്​ പാക്​ ദേശീയ അസംബ്ലിയിൽ വിവരം നൽകുന്നത്​.

അർബുദ രോഗികൾക്ക്​ വിഗ്ഗ്​ നിർമിക്കാനാണ്​ മുടി കൂടുതലായി ഉപയോഗിക്കുന്നത്​. 2016-17 കാലയളവിൽ അർബുദ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ മുടി വ്യവസായവും ഇടിഞ്ഞു.

ചൈന, അമേരിക്ക, ജപ്പാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്​ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്​. കി.ഗ്രാമിന്​ 5000 രൂപ എന്ന നിരക്കിലാണ്​ വില ലഭിക്കുന്നത്​.

Tags:    
News Summary - pakistan exported 105461 kg hair within five years -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.