പാകിസ്​താൻ ലഖ്​വി ഉൾപ്പെടെ 1800 ഭീകരരെ നിരീക്ഷണപട്ടികയിൽ നിന്ന്​ നീക്കി

ഇസ്​ലാമാബാദ്​: മുംബൈ ഭീകരാക്രമണക്കേസി​​െൻറ ആസൂത്രകനും ലഷ്​കറെ ത്വയ്യിബ ഓപറേഷൻ കമാൻഡറുമായ സാഖിയുർറഹ്​മാൻ ല ഖ്​വി ഉൾപ്പെടെ 1800 ഭീകരരെ പാകിസ്​താൻ നിരീക്ഷണപ്പട്ടികയിൽ നിന്ന്​ നീക്കിയതായി റിപ്പോർട്ട്​. പാകിസ്​താൻ ഭീകരവി രുദ്ധ അതോറിറ്റിയാണ്​ ഇവരെ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തിയത്​.

2018ൽ 7600 ആളുകളാണ്​ പട്ടികയിലുണ്ടായിരുന്നത്​.18 മാസത്തിനിടെ പട്ടികയിലുള്ളവരുടെ എണ്ണം 3800 ൽ താഴെയാക്കി ചുരുങ്ങിയെന്ന്​ ന്യൂയോർക്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ സ്​റ്റാർട്ടപ്പ്​ സ്​ഥാപനമായ കാസ്​റ്റല്ലം ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ മാർച്ചിനു ശേഷമാണ്​ 1800 പേരെ ഒഴിവാക്കിയത്​. ഒന്നരവർഷത്തിനുള്ളിൽ ഒരു വിശദീകരണവും നൽകാതെയാണ്​ ഇവരെ ഒഴിവാക്കിയര്​. ഭീകരരെ സഹായിക്കുന്നതി​​െൻറ പേരിൽ പാകിസ്​താനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്​ക്​ ഫോഴ്​സ്​ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജൂണിൽ പാകിസ്​താ​​െൻറ ഭീകരപ്രവർത്തനങ്ങൾ വീണ്ടും അവലോകനം ചെയ്യാനിരിക്കെയാണ്​ ഭീകരരെ പട്ടികയിൽ നിന്ന്​ ഒഴിവാക്കിയത്​.

Tags:    
News Summary - Pakistan Drops 1,800 terrorists From Watch List -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.