കശ്മീർ വിഷയം പരിഹരിക്കുന്നതിന് സത്യപ്രതിജ്​ഞക്ക്​ ക്ഷണിക്കേണ്ടതില്ല -പാകിസ്താൻ

കറാച്ചി: പാകിസ്താനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്​ഞ ചെയ്യുന്ന ചടങ്ങിലേക്ക്​ ക്ഷണിച്ചില്ലെങ്കിലും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അത് തടസമല്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറേശി.

കശ്മീർ, സിയാച്ചിൻ, വിഷയങ്ങൾ പരിഹരിക്കുന്നതിന് സത്യപ്രത ിജ്ഞ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ല. പാകിസ്താനെ ലക്ഷ്യം വെച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് മോദി നടത്തിയിരുന്നത്. അതിനാൽ തന്നെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബഹുതല സാ​േങ്കതിക, സാമ്പത്തിക സഹകരണത്തിനായുള്ള ‘ബിംസ്​ടെക്​’ രാജ്യ നേതാക്കളെയാണ് ഇക്കുറി ചടങ്ങിലേക്ക് ക്ഷണിച്ചത്. പാകിസ്​താൻ ഉൾപ്പെട്ട സാർക്​​ രാഷ്​ട്രത്തലവന്മാരെ 2014ൽ മോദി സത്യപ്രതിജഞ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ​

ബംഗ്ലാദേശ്​, ഭൂട്ടാൻ, മ്യാന്മർ, നേപ്പാൾ, ശ്രീലങ്ക, തായ്​ലൻഡ്​​ എന്നിവയാണ്​ ഇന്ത്യക്കൊപ്പം ബിംസ്​ടെക്കിൽ ഉള്ളത്​. ബംഗാൾ ഉൾ​ക്കടൽ തീരം പങ്കിടുന്ന രാജ്യങ്ങളാണ്​ ഇൗ കൂട്ടായ്​മയിൽ ഉൾപ്പെടുന്നത്​. ഷാങ്​ഹായ്​ സഹകരണ കൂട്ടായ്​മക്ക്​ അധ്യക്ഷത വഹിക്കുന്ന കിർഗിസ്​ റിപ്പബ്ലിക്​ പ്രസിഡൻറ്​, മൊറീഷ്യസ്​ പ്രധാനമന്ത്രി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്​. 2014ൽ സാർക്​​ അംഗരാജ്യമായ പാകിസ്​താനെ പ്രതിനിധാനം ചെയ്​ത്​​ അന്നത്തെ പ്രധാനമന്ത്രി നവാസ്​ ശരീഫ്​ ഡൽഹിയിൽ പ​െങ്കടുത്തിരുന്നു.

പുൽവാമ, ബാലാകോട്ട്​ സംഭവങ്ങൾക്കുശേഷം ഇന്ത്യ^പാക്​ ബന്ധം കലങ്ങിനിൽക്കുന്ന പശ്ചാത്തലത്തിലാണ്​ ക്ഷണിക്കേണ്ട രാജ്യങ്ങളുടെ പട്ടിക ഇൗ വിധം ക്രമീകരിച്ചത്​. ലോക്​സഭ തെരഞ്ഞെടുപ്പിൽ ദേശസുരക്ഷയാണ്​ ബി.ജെ.പി പ്രധാന പ്രചാരണ വിഷയമാക്കി മാറ്റിയത്​.

Tags:    
News Summary - Pakistan Downplays India's Snub to Imran Khan for Modi's Inauguration, Pitches for Kashmir Dialogue Instead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.