വാഷിങ്ടൺ: പാകിസ്താൻ ലോകത്തിലെ അഞ്ചാമത്തെ ആണവശക്തിയാകുമെന്ന് പഠന റിപ്പോർട്ട്. 140 മുതൽ 150 വരെ ആണവായുധങ്ങളാണ് പാകിസ്താെൻറ കൈവശം നിലവിലുള്ളത്. 2025 ആകുേമ്പാഴേക്കും ഇത് 220 മുതൽ 250 എണ്ണം വരെയായി വർധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അങ്ങനെയെങ്കിൽ ലോകത്തെ അഞ്ചാമത്തെ വലിയ ആണവശക്തിയായി പാകിസ്താൻ മാറുമെന്നാണ് റിപ്പോർട്ടിൽ വ്യക്താക്കുന്നത്.
അമേരിക്കക്കാരായ ഹനാസ് എം ക്രിസ്റ്റീൻ, റോബർട്ട് എസ് നോറിസ്, ജൂലിയ ഡയമണ്ട് എന്നിവർ പാകിസ്താൻ ന്യൂക്ലിയർ ഫോഴ്സ് 2018 എന്ന പേരിൽ പുറത്തിറക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ പ്ലൂേട്ടാണിയം നിർമാണത്തിന് ഉൾപ്പടെ വിപുലമായ സംവിധാനങ്ങൾ പാകിസ്താനിലുണ്ടെന്നും ഇതിൽ പരാമർശിക്കുന്നു.
ആണവായുധങ്ങൾ വഹിച്ച് നീങ്ങാനുള്ള ഹൃസ്വദൂര മിസൈലുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് പാകിസ്താൻ. ആണവായുധ ആക്രമണങ്ങളെ തടയുന്നതിനൊടൊപ്പം ഇന്ത്യ ഉയർത്തുന്ന ഭീഷണി ചെറുക്കുക എന്നതും പാകിസ്താെൻറ ലക്ഷ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.