ജമ്മു-കശ്മീരിലെ ജലവൈദ്യുതി പദ്ധതി നിര്‍ത്തിവെക്കണമെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: ജമ്മു-കശ്മീരില്‍ ഇന്ത്യ നിര്‍മിക്കുന്ന രണ്ട് ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് പാകിസ്താന്‍. കിഷന്‍ഗംഗ, റാട്ട്ല്‍ പദ്ധതികള്‍ നിര്‍ത്തിവെക്കാനാണ് രണ്ടു പാര്‍ലമെന്‍റ് കമ്മിറ്റികള്‍ സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യമുന്നയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ ജലതര്‍ക്കം പരിഹരിക്കുന്നതിന് സമിതി രൂപവത്കരിക്കാനും ആവശ്യമുണ്ട്. പാക് ദേശീയ അസംബ്ളിയിലെ വിദേശകാര്യ കമ്മിറ്റിയും ജല-ഊര്‍ജ കമ്മിറ്റിയുമാണ് സംയുക്ത പ്രമേയമവതരിപ്പിച്ചത്. ഇന്ത്യയുമായുള്ള ജലതര്‍ക്കം ചര്‍ച്ച ചെയ്യുന്നതിന് ഇരു കമ്മിറ്റികളും വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പങ്കെടുത്ത ഈ യോഗത്തിലാണ് പ്രമേയം ഐകകണ്ഠ്യേന പാസായത്. സിന്ധുനദീജല കരാര്‍ പ്രകാരം ഇക്കാര്യത്തില്‍ വീഴ്ചവരുത്താതെ ഇടപെടേണ്ടത് ലോകബാങ്കിന്‍െറ ബാധ്യതയാണ്. ലോക ബാങ്ക് തര്‍ക്കപരിഹാരത്തിന് സമിതി രൂപവത്കരിക്കുന്നതുവരെ ഇന്ത്യ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെക്കണം- പ്രമേയം ആവശ്യപ്പെടുന്നു. 

സിന്ധുനദീജല കരാര്‍ മറികടക്കാന്‍ ഇന്ത്യയെ അനുവദിക്കില്ളെന്ന് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നം പരിഹരിക്കാനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍, ഇന്ത്യ ഇത് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.  പ്രശ്നത്തിലെ മധ്യസ്ഥരായ ലോക ബാങ്കിനോട് നിര്‍മാണം നിര്‍ത്തിവെപ്പിക്കാന്‍ പാകിസ്താന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പാകിസ്താനിലെ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയടക്കമുള്ളവരും പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

News Summary - Pakistan asks India, World Bank to inform it of all future hydel projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.