ഇസ്ലാമാബാദ്: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് യു.എസ് പ്രസിഡൻറ് ഡേ ാണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പാകിസ്താനിൽ നിന ്ന് പുറപ്പെട്ടു. ഭീകരസംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യു.എസ് പാകിസ്താനു നൽകിവന്ന സൈനിക സഹായങ്ങൾ റദ്ദാക്കിയിരുന്നു.
ട്രംപ് അധികാരത്തിലേറിയതോടെയാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. ട്രംപിെൻറ ക്ഷണം സ്വീകരിച്ചാണ് ഇംറാൻ ത്രിദിന യു.എസ് സന്ദർശനത്തിനൊരുങ്ങിയത്. തിങ്കളാഴ്ച വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ് സ്പീക്കർ നാൻസി പെലോസിയുമായും ഇംറാൻ ചർച്ച നടത്തും.
സന്ദർശനത്തിെൻറ ഒരുക്കങ്ങൾ വിലയിരുത്താൻ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി വാഷിങ്ടണിലുണ്ട്. സാമ്പത്തികച്ചെലവു കുറക്കുന്നതിെൻറ ഭാഗമായി ആഡംബര ഹോട്ടലുകൾ ഒഴിവാക്കി ഇംറാൻ യു.എസ് പര്യടനത്തിനിടെ താമസിക്കുക പാകിസ്താൻ അംബാസഡറുടെ വസതിയിലായിരിക്കും. യാത്ര ചെയ്യുന്നത് വാണിജ്യ വിമാനത്തിലും. കൂടിക്കാഴ്ചക്ക് ഇടനിലക്കാരനായത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആണെന്ന് എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ അഫ്ഗാനിസ്താനിലെ സമാധാനശ്രമങ്ങൾക്ക് പാകിസ്താെൻറ സഹായമഭ്യർഥിച്ച് ട്രംപ് ഇംറാന് കത്തെഴുതിയതാണ് ഇരു രാഷ്ട്രങ്ങളുടെയും മഞ്ഞുരുക്കത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.