ലാഹോർ: പാകിസ്താൻ അണുബോംബ് ആദ്യം ഉപയോഗിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇരു രാജ്യങ്ങളും ആണവായുധ ശേഷിയുള്ള രാജ്യങ്ങളാണ്. സംഘർഷം വർധിക്കുകയാണെങ്കിൽ ലോകം അപകടത്തിലാവുമെന്നും ഇംറാൻ പറഞ്ഞു. ലാഹോറിൽ സിഖ് സമുദായംഗങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാട് മാറ്റാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് കഴിഞ്ഞ മാസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഭാവിയിൽ എന്താണ് സംഭവിക്കുക എന്നത് സാഹചര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞിരുന്നു.
തങ്ങളുടെ പക്കൽ ചെറു അണുബോംബുകൾ ഉണ്ടെന്ന് മന്ത്രി ലാഹോർ: ലക്ഷ്യസ്ഥാനം തകർക്കാൻ കഴിയുന്ന 120-250 ഗ്രാം തൂക്കമുള്ള ചെറു അണുബോംബുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് പാക് െറയിൽവേ മന്ത്രി ശൈഖ് റഷീദ് അഹ്മദ്. കശ്മീർ വിഷയത്തിൽ ഇന്ത്യ-പാക് സംഘർഷം വളരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
നിയന്ത്രണരേഖക്കടുത്ത് പാക് പഞ്ചാബ് പ്രവിശ്യയിലുള്ള നങ്കന സാഹിബ് റെയിൽവേ സ്റ്റേഷനിൽ സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. നങ്കന സാഹിത് സ്റ്റേഷന് സിഖ് മത സ്ഥാപകൻ ഗുരു നാനാകിെൻറ പേര് നൽകുമെന്ന് മന്ത്രി പറഞ്ഞു. പാകിസ്താനിലെ മികച്ച സ്റ്റേഷനുകളിലൊന്നാകുമിതെന്നും ആത്മീയ ടൂറിസം വളർത്തുന്നതിൽ സ്റ്റേഷന് മികച്ച വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.